ആൺകുട്ടിക്കായി ആഗ്രഹിച്ചു, ജനിച്ചത് പെൺകുട്ടി; മകളെ ഭർത്താവ് കൊലപ്പെടുത്തിയതെന്ന് അമ്മ; ത്രിപുരയിൽ സൈനികൻ അറസ്റ്റിൽ

Published : Aug 11, 2025, 04:00 PM ISTUpdated : Aug 11, 2025, 04:02 PM IST
Infant Murder

Synopsis

ത്രിപുരയിൽ ഒരു വയസുള്ള മകളെ കൊലപ്പെടുത്തിയെന്ന അമ്മയുടെ ആരോപണത്തിൽ ജവാനായ പിതാവ് അറസ്റ്റിൽ

അഗർത്തല: ഒരു വയസുള്ള മകളെ കൊലപ്പെടുത്തിയെന്ന ആരോപണത്തിൽ ജവാനായ അച്ഛനെ അറസ്റ്റ് ചെയ്‌തു. ത്രിപുരയിലെ കോവൈ ജില്ലയിലാണ് സംഭവം. ത്രിപുര സ്റ്റേറ്റ് റൈഫിൾസ് പത്താം ബറ്റാലിയൻ്റെ ഭാഗമായി പ്രവർത്തിക്കുന്ന രതീന്ദ്ര ദേബ്‌ബർമയാണ് അറസ്റ്റിലായത്. തുടർച്ചയായി ഛർദിച്ച് അവശനിലയിലായ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. പിന്നാലെ ഭാര്യയായ മിതാലിയാണ് മകളെ ഭർത്താവ് കൊലപ്പെടുത്തിയതാണെന്ന പരാതിയുമായി രംഗത്ത് വന്നത്. പ്രതിയായ രതീന്ദ്രയെ കോടതി മൂന്ന് ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു. ആൺകുട്ടി ജനിക്കാത്തതിലുള്ള വിരോധമാണ് രണ്ട് പെൺമക്കളിൽ ഇളയവളായ സുഹാനി ദേബ്‌ബർമ്മയെ കൊലപ്പെടുത്താൻ കാരണമെന്നാണ് മിതാലി പൊലീസിനോട് പറഞ്ഞത്.

ത്രിപുരയിലെ കോവൈ ജില്ലയിലെ ബെലാബാരി ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് സംഭവം. ആദ്യം ആരോഗ്യനില വഷളായ നിലയിൽ കോവൈ ജില്ലാ ആശുപത്രിയിലെത്തിച്ച കുട്ടിയെ പിന്നീട് നില അതീവ ഗുരുതരമായതോടെ അഗർത്തലയിലെ ജിബി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തും മുൻപ് തന്നെ കുട്ടി മരിച്ചിരുന്നു.

കുഞ്ഞിൻ്റെ അമ്മ മിതാലിയുടെ മൊഴിയിലാണ് സൈനികനായ പിതാവ് അറസ്റ്റിലായത്. ബിസ്‌കറ്റ് വാങ്ങി നൽകാമെന്ന് പറഞ്ഞ് ഭർത്താവ് കുഞ്ഞിനെ കൊണ്ട് വിഷം കുടിപ്പിച്ചുവെന്നാണ് മൊഴി. ഭർത്താവിന് ആൺകുട്ടിയെ വേണമെന്നായിരുന്നു ആഗ്രഹമെന്നും രണ്ടാമതും പെൺകുട്ടി ജനിച്ചതിൽ ഇദ്ദേഹം തന്നോട് നിരന്തരം അപമര്യാദയായി പെരുമാറിയെന്നും ഇവർ മൊഴി നൽകി.

മിതാലിയുടെ സഹോദരിയുടെ വീട്ടിൽ വെച്ചാണ് സംഭവം. സഹോദരിയുടെ മകനെയും മരിച്ച മകളെയും കൂട്ടി ജവാനായ രതീന്ദ്ര കടയിലേക്ക് പോയി. ഇവിടെ നിന്നും ബിസ്കറ്റ് വാങ്ങി വന്നു. തിരികെ വീട്ടിലെത്തിയ കുട്ടി ഛർദ്ദിക്കാൻ തുടങ്ങിയതോടെ അമ്മ മിതാലി വായിൽ നിന്ന് വരുന്ന മണം ശ്രദ്ധിച്ചു. പിന്നീട് ഭർത്താവിനോട് ഇതേപ്പറ്റി ചോദിച്ചെങ്കിലും ഇയാളത് നിഷേധിച്ചു. എന്നാൽ ആശുപത്രിയിലെത്തിയ കുഞ്ഞിനെ രക്ഷിക്കാൻ സാധിക്കാതെ വന്നതോടെയാണ് ഭർത്താവിനെതിരെ ഇവർ പൊലീസിന് പരാതി നൽകിയത്. ഭർത്താവിന് വധശിക്ഷ നൽകണമെന്ന് ഇവർ ആവശ്യപ്പെടുന്നത്.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പ്രതിസന്ധിക്ക് പിന്നാലെ ഇൻഡിഗോയുടെ നിർണായക നീക്കം, എതിരാളികൾക്ക് നെഞ്ചിടിപ്പ്; കോളടിക്കുന്നത് 900ത്തോളം പൈലറ്റുമാർക്ക്
'സ്വകാര്യ ചിത്രം കാണിച്ച് ലൈംഗിക ബന്ധം, ഗര്‍ഭചിദ്രത്തിന് നിര്‍ബന്ധിച്ചു'; 22 കാരി ജീവനൊടുക്കി, സംഭവം കർണാടകയിൽ