കുടുംബവുമായി അകലാൻ കാരണക്കാരി മകളെന്ന് ആരോപണം; 32 കാരിയെ പിതാവ് അതിക്രൂരമായി കൊലപ്പെടുത്തി

Published : Nov 29, 2023, 02:01 PM IST
കുടുംബവുമായി അകലാൻ കാരണക്കാരി മകളെന്ന് ആരോപണം; 32 കാരിയെ പിതാവ് അതിക്രൂരമായി കൊലപ്പെടുത്തി

Synopsis

ചടങ്ങിനിടെ സംസാരിക്കാനായി മൂത്തമകളെ  വിളിച്ച പ്രതി, ആളൊഴിഞ്ഞ ഇടത്തേക്ക് കൂട്ടികൊണ്ടുപോയി. 

ജയ്പൂർ: രാജസ്ഥാനിൽ പിതാവ് മകളെ കഴുത്തറുത്ത ശേഷം തീകൊളുത്തി കൊലപ്പെടുത്തി. കുടുംബവുമായി അകന്ന് കഴിയുകയായിരുന്ന പ്രതി മൂത്ത മകളെ ഒരു വിവാഹസ്ഥലാത്ത് വച്ചാണ് കൊലപ്പെടുത്തിയത്. ഒളിവിൽ പോയ പ്രതിക്കായി തെരച്ചിൽ തുടരുകയാണ്. ഇന്നലെ ഉച്ചയോടെയാണ് ദാരുണമായ സംഭവം. പാലി ജില്ലയിലെ ഇസാലി ഗ്രാമത്തിൽ ഒരു വിവാഹ ചടങ്ങിനിടെയാണ് കൊലപാതകം നടന്നത്. പ്രതിയുമായി അകന്ന് അമ്മയോടൊപ്പം ഗുജറാത്തിൽ കഴിയുകയായിരുന്നു  മുപ്പത്തിരണ്ടുകാരിയായ മകള്‍. ചടങ്ങിനിടെ സംസാരിക്കാനായി മൂത്തമകളെ  വിളിച്ച പ്രതി, ആളൊഴിഞ്ഞ ഇടത്തേക്ക് കൂട്ടികൊണ്ടുപോയി. 

കഴുത്തറത്ത ശേഷം കയ്യിൽ കരുതിയ പെട്രോള് ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഇളയ മകളോട് കാത്തു നിൽക്കാൻ പറഞ്ഞ ശേഷമായിരുന്നു ക്രൂരമായ കൊലപാതകം. തിരിച്ചെത്തിയ അച്ഛന്റെ കൈയിൽ ചോരപുരണ്ടതു കണ്ട ഇളയമകളാണ് പ്രദേശവാസികളെ വിവരമറിയിച്ചത്. പോലീസെത്തുമ്പോൾ പകുതി കത്തികരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. പന്ത്രണ്ട് വർഷമായി കുടുംബവുമായി അകന്നു കഴിയുന്ന പ്രതി, മൂത്തമകളാണ് ഇതിനു കാരണമെന്ന് ആരോപിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ പ്രതി ശിവ്ലാൽ മേഘ് വാള്  ഒളിവിലാണ്.   പ്രതിക്കായി  തെരച്ചിൽ ഉൌർജ്ജിതമാക്കിയതായി പോലീസ് പറഞ്ഞു.

ഭാരത് ​ഗൗരവ് സ്പെഷ്യൽ ട്രെയിനിൽ ഭക്ഷ്യവിഷബാധ, 80ഓളം യാത്രക്കാർക്ക് ഛർദ്ദിയും അതിസാരവും


 

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോയ്ക്കെതിരെ നടപടിയുമായി കേന്ദ്രം; സർവ്വീസുകൾ മറ്റു കമ്പനികൾക്ക് കൈമാറും, 5 ശതമാനം സർവ്വീസ് വെട്ടിക്കുറച്ചു
ചിരിക്കുന്ന ഫോട്ടോ വഴിത്തിരിവായ പോക്സോ കേസ്; കുറ്റാരോപിതനായ പ്രതിയെ വെറുതെവിട്ടു; പെൺകുട്ടിയുടെ പ്രായം തെളിയിക്കാനായില്ലെന്ന് ഛണ്ഡീഗഡ് കോടതി