
ദില്ലി: ഐഎന്‍എക്സ് മീഡിയാ അഴിമതിക്കേസില്‍ മുന്‍ കേന്ദ്ര ധനമന്ത്രി പി ചിദംബരത്തിന്‍റെ ജാമ്യാപേക്ഷ തള്ളി. ദില്ലി ഹൈക്കോടതിയാണ് ചിദംബരത്തിന്‍റെ ജാമ്യാപേക്ഷ തള്ളിയത്.
ചിദംബരത്തിനെതിരായ ആരോപണങ്ങൾ ഗൗരവമേറിയതാണെന്നും ദില്ലി ഹൈക്കോടതി ചൂണ്ടികാട്ടി. ചിദംബരത്തിന് സാമ്പത്തിക ഇടപാടിൽ മുഖ്യപങ്കുണ്ടെന്നാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് കോടതിയില്‍ വാദിച്ചത്. ഈ ഘട്ടത്തിൽ ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും ഇ ഡി കോടതിയെ അറിയിച്ചിരുന്നു.
അതേസമയം അന്വേഷണം അവസാനിച്ചെന്നും ജാമ്യം അനുവദിക്കണം എന്നുമാണ് ചിദംബരം വാദിച്ചത്. ആരോഗ്യ നില തൃപ്തികരമല്ലെന്നും വിദഗ്ധ ചികിത്സയ്ക്കായി ഹൈദരാബാദിന് പോകണമെന്നും ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam