Latest Videos

രാമക്ഷേത്ര നിർമ്മാണത്തിന് 51000 രൂപ പ്രഖ്യാപിച്ച് ഷിയ സെൻട്രൽ വഖഫ് ബോർഡ് ചെയർമാൻ വസീം റിസ്മി

By Web TeamFirst Published Nov 15, 2019, 3:05 PM IST
Highlights

ഉത്തർപ്രദേശിലെ ഷിയ സെൻട്രൽ വഖഫ് ബോർഡ് ചെയർമാൻ വസീം റിസ്മിയാണ് ക്ഷേത്രത്തിനായി സംഭാവന നൽകുമെന്ന് പ്രഖ്യാപിച്ചത്. 

ലഖ്നൗ: അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാനുള്ള സുപ്രീം കോടതി വിധിയെ അഭിനന്ദിച്ച് മുസ്ലീം നേതാവ്. മികച്ച വിധി എന്ന് അഭിനന്ദന വാക്കുകൾ പറയുക മാത്രമല്ല, ക്ഷേത്ര നിർമ്മാണത്തിനായി 51000 രൂപ സംഭാവന പ്രഖ്യാപിക്കുകയും ചെയ്തു. ഉത്തർപ്രദേശിലെ ഷിയ സെൻട്രൽ വഖഫ് ബോർഡ് ചെയർമാൻ വസീം റിസ്മിയാണ് ക്ഷേത്രത്തിനായി സംഭാവന നൽകുമെന്ന് പ്രഖ്യാപിച്ചത്. 

തർക്കഭൂമിയായ അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാനുളള അനുമതി സുപ്രീം കോടതി നൽകിയിരുന്നു. കൂടാതെ പളളി നിർമ്മാണത്തിന് അഞ്ചേക്കർ ഭൂമി നൽകുമെന്നും ഉറപ്പ് നൽകി. ക്ഷേത്ര നിർമ്മാണത്തിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചിരിക്കുകയാണ്. രാമക്ഷേത്ര നിർമ്മാണത്തിൽ പങ്കാളികളാകാനും ഷിയ വഖഫ് ബോർഡ് തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അയോധ്യയിൽ ഉയരാൻ തുടങ്ങുന്ന രാമക്ഷേത്രം ലോകത്തങ്ങും പ്രത്യേകിച്ച് ഇന്ത്യയിലെയും രാമഭക്തർക്ക് അഭിമാനമുളവാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. 

click me!