
ദില്ലി: യുവാക്കൾക്ക് ഇടമില്ലാത്ത പാർട്ടിയായി കോൺഗ്രസ് മാറിയെന്ന് ബിജെപി നേതാവ് അൽഫോൺസ് കണ്ണന്താനം. പെട്ടെന്നൊരു ദിവസം ഉണ്ടായതല്ല രാജസ്ഥാൻ കോൺഗ്രസിലെ പ്രതിസന്ധി. ഏത്രയോ മാസങ്ങളായി ഇതേക്കുറിച്ച് സച്ചിൻ പൈലറ്റ് പാർട്ടി നേതൃത്വത്തെ പരാതികൾ അറിയിക്കുന്നു. എന്നാൽ അയാളെ കേൾക്കാൻ ആരുമില്ലാതെ പോയെന്നും അൽഫോൺസ് കണ്ണന്താനം പറഞ്ഞു.
ഇതൊക്കെ കോൺഗ്രസിൻ്റെ അഭ്യന്തരപ്രശ്നമാണ്. ഇതിൽ ബിജെപിക്ക് പ്രത്യേകിച്ചൊന്നും പറയാനില്ല. എന്നാൽ മധ്യപ്രദേശിലായാലും രാജസ്ഥാനിലായാലും നാം കാണുന്ന കാഴ്ച ഈ പാർട്ടിയിൽ യുവാക്കൾക്ക് സ്ഥാനമില്ലെന്നാണ്. ഇതൊരു ഫാമിലി പാർട്ടിയാണ്. അവരുടെ കുടുംബത്തിന് താത്പര്യമുള്ളവരെ അകത്താക്കും അല്ലാത്തവരെ പുറത്താക്കും.
പെട്ടെന്നൊരു ദിവസം ഉണ്ടായതല്ല രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി എന്നാണ് പുറത്തു വരുന്ന വാർത്തകളിൽ നിന്നും വ്യക്തമാകുന്നത്. അദ്ദേഹം പലവട്ടം പരാതിയുമായി കോൺഗ്രസ് ദേശീയ നേതൃത്വത്തെ സമീപിച്ചുവെന്നാണ് അറിയുന്നത്. ഏന്നാൽ അദ്ദേഹത്തെ കേൾക്കാൻ ആരും തയ്യാറായില്ല.
രാജസ്ഥാനിലെ മുതിർന്ന നേതാവ് ഓം മാഥുർ സച്ചിൻ പൈലറ്റ് ബിജെപിയിലേക്ക് വന്നാൽ സ്വാഗതം ചെയ്യുമെന്ന് പറഞ്ഞിട്ടുണ്ട്. കോൺഗ്രസിന് എന്തായാലും സച്ചിൻ പൈലറ്റിനെ വേണ്ട, അദ്ദേഹത്തെ ആരും കേൾക്കാനില്ല. എന്തായാലും ഇക്കാര്യത്തിൽ ബിജെപി ദേശീയനേതൃത്വം അന്തിമ തീരുമാനമെടുക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam