കൊവിഡ്: കേന്ദ്ര നിര്‍ദ്ദേശം നിലനില്‍ക്കെ പതിനായിരങ്ങളെ സാക്ഷിയാക്കി മമതയുടെ അവാര്‍ഡ് ദാന ചടങ്ങ്

Published : Mar 13, 2020, 06:17 PM IST
കൊവിഡ്: കേന്ദ്ര നിര്‍ദ്ദേശം നിലനില്‍ക്കെ പതിനായിരങ്ങളെ സാക്ഷിയാക്കി മമതയുടെ അവാര്‍ഡ്  ദാന ചടങ്ങ്

Synopsis

കൊവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ പൊതുപരിപാടികള്‍ ഒഴിവാക്കണമെന്ന കേന്ദ്രനിര്‍ദ്ദേശം നിലനില്‍ക്കെ പതിനായിരങ്ങളെ സാക്ഷിയാക്കി അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്ത് മമത ബാനര്‍ജി. 

കൊല്‍ക്കത്ത: കൊവിഡ് 19 വ്യാപനം തടയുന്നതിന്‍റെ ഭാഗമായി പൊതുപരിപാടികള്‍ തടയണമെന്ന കേന്ദ്ര നിര്‍ദ്ദേശം നിലനില്‍ക്കെ പതിനായിരങ്ങളെ പങ്കെടുപ്പിച്ച് മമത ബാനര്‍ജിയുടെ അവാര്‍ഡ് വിതരണ ചടങ്ങ്. വെള്ളിയാഴ്ചയാണ് കൊല്‍ക്കത്തയിലെ ഏറ്റവും വലിയ സ്റ്റേഡിയമായ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പതിനായിരക്കണക്കിന് ജനങ്ങളെ സാക്ഷിയാക്കി സര്‍ക്കാരിന്‍റെ കായിക പുരസ്കാര വിതരണ ചടങ്ങ് നടത്തിയത്. 

മമതയുടെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. മുഖ്യമന്ത്രിയുടെ പെരുമാറ്റം നിരുത്തരവാദപരമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ചടങ്ങിലെത്തിയ മമത കേന്ദ്രസര്‍ക്കാരിന്‍റെ നിര്‍ദ്ദേശവും വായിച്ചു. കായിക മത്സരങ്ങള്‍ ഉള്‍പ്പെടെ പൊതുപരിപാടികള്‍ മാറ്റി വെക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇത്തരം ചടങ്ങുകള്‍ പതിവായി ഉണ്ടാകാത്തതു കൊണ്ടാണ് ചടങ്ങ് മാറ്റി വെക്കാത്തതെന്നായിരുന്നു മമതയുടെ വിശദീകരണം. 

കൊവിഡ് 19ന്‍റെ പേരില്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും എല്ലാ ചുമയും കഫക്കെട്ടുംം കൊവിഡ് 19 കാരണമാവണമെന്നില്ലെന്നും മമത പറഞ്ഞു. അസുഖമുള്ളവര്‍ ഡോക്ടറെ കണ്ട ശേഷം 14 ദിവസം വിശ്രമിക്കണം. ഹസ്തദാനം ഒഴിവാക്കണം. പകരമായി നമസ്തേ പറയണം. മറ്റുള്ളവരുമായി അകലം പാലിക്കണമെന്നും മമത പറ‌ഞ്ഞു. ധാരാളം വെള്ളം കുടിക്കണമെന്നും കൈകള്‍ സോപ്പുപയോഗിച്ച് നന്നായി കഴുകണമെന്നും മമത ജനങ്ങളോട് നിര്‍ദ്ദേശിച്ചു. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കൊവിഡ് 19 : കരുതലോടെ കേരളം ; ചിത്രങ്ങള്‍ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള മെഡൽ ദില്ലി പൊലീസിലെ മലയാളി ആര്‍ ഷിബുവിന്, കേരളത്തിൽ നിന്നുള്ള എസ്‍പി ഷാനവാസിന് വിശിഷ്ട സേവനത്തിനുള്ള മെഡൽ
77-ാമത് റിപ്പബ്ലിക് ദിനാഘോഷം നാളെ; രാഷ്ട്രപതി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും, പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കും