മലയാളികൾക്ക് ഓണാശംസകൾ നേർന്ന് അമിത് ഷാ; അഴിമതി രഹിത ഭരണത്തിനായി പരിശ്രമിക്കാമെന്ന് കെജ്രിവാൾ

Published : Sep 08, 2022, 12:09 PM IST
മലയാളികൾക്ക് ഓണാശംസകൾ നേർന്ന് അമിത് ഷാ; അഴിമതി രഹിത ഭരണത്തിനായി പരിശ്രമിക്കാമെന്ന് കെജ്രിവാൾ

Synopsis

എല്ലാവർക്കും എന്റെ ഹൃദയംഗമമായ ഓണാശംസകൾ. സമാധാനത്തിന്റെയും സമൃദ്ധിയുടെയും പ്രാധാന്യം ഊട്ടിയുറപ്പിക്കാൻ ഓണോത്സവത്തിന് കഴിയും - അമിത് ഷാ ആശംസ നേർന്ന് പറഞ്ഞു. 

ദില്ലി: തിരുവോണ നാളിൽ ലോകമെമ്പാടുമുള്ള മലയാളികൾക്ക് ആശംസകളുമായി ദേശീയ നേതാക്കളും. രാഷ്ട്രപതി, പ്രധാനമന്ത്രി അടക്കം പ്രമുഖർ ഇന്നലെയും ഇന്നുമായി മലയാളികൾക്ക് ഓണം ആശംസിച്ചു. മുൻവർഷങ്ങളിൽ ഓണത്തിന്  വാമനജയന്തി ആശംസകൾ നേർന്നിരുന്ന കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ ഇക്കുറി തിരുവോണ ദിനാശംസകൾ ആണ് നേർന്നത്. 

എല്ലാവർക്കും എന്റെ ഹൃദയംഗമമായ ഓണാശംസകൾ. സമാധാനത്തിന്റെയും സമൃദ്ധിയുടെയും പ്രാധാന്യം ഊട്ടിയുറപ്പിക്കാൻ ഓണോത്സവത്തിന് കഴിയും. എല്ലാവരുടെയും ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു - അമിത് ഷാ ട്വിറ്ററിൽ കുറിച്ചു. 

എല്ലാ മലയാളികൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ. നിങ്ങളുടെ ജീവിതം കൂടുതൽ ഐശ്വര്യവും സന്തോഷവും നിറഞ്ഞതാകട്ടെ. അഴിമതിരഹിത ഭരണത്തിലൂടെ ഭാരതത്തെ സമ്പത്സമൃദ്ധമാക്കി ലോകത്തിന്റെ നെറുകയിലെത്തിക്കാൻ  നമുക്ക് പരിശ്രമിക്കാം. - അരവിന്ദ് കെജ്രിവാൾ

രാഷ്ട്രപതിയും പ്രധാനമന്ത്രിയും മറ്റു കേന്ദ്രമന്ത്രിമാരും എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്നു. ഓണം സമത്വവും സാഹോദര്യവും ഊട്ടിയുറപ്പിക്കുമെന്ന് പറഞ്ഞ രാഷ്ട്രപതി ലോകത്തെമ്പാടുമുള്ള ഇന്ത്യാക്കാർക്കും ഓണാശംസകൾ നേർന്നു. ഓണം നമ്മുടെ സമൂഹത്തില്‍ ഐക്യത്തിന്‍റെ ചൈതന്യം വർദ്ദിപ്പക്കട്ടെയെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി കഠിനാധ്വാനികളായ കർഷകരുടെ പ്രധാന്യവും ഓർമപ്പെടുത്തി. ലോകത്തെമ്പാടുമുള്ള മലയാളി സമൂഹത്തിന് പ്രധാനമന്ത്രി ഓണാശംസകൾ നേർന്നു. 

ഓണത്തിന്‍റെ ചൈതന്യംഎല്ലാവരുടെയും ജീവിതത്തില്‍ സമാധാനവും ഐശ്വര്യവും സന്തോഷവും കൊണ്ടുവരട്ടെയെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കർ ആശംസിച്ചു. എല്ലാവർക്കും ഐശ്വര്യ പൂർണമായ ഓണാശംസകൾ നേരുന്നുവെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഓണാശംസകൾ നേർന്ന സിപിഎം സംസ്ഥാന സെക്രട്ടറി സീതാറാം യെച്ചൂരി കൂടുതല്‍ മെച്ചപ്പെട്ട ഇന്ത്യയെ കെട്ടിപ്പടുക്കാനായുള്ള പ്രതിജ്ഞ പുതുക്കാനുള്ള ദിനമാണ് ഓണമെന്ന് ട്വിറ്ററില്‍ കുറിച്ചു.  

ഓണം ഘോഷയാത്രക്ക് ഗവർണറെ ക്ഷണിക്കാതെ സർക്കാർ,ബില്ലുകളിൽ ഗവർണറുടെ തീരുമാനം നീളും

 

തിരുവനന്തപുരം : ഓണം വരാഘോഷത്തിന്‍റെ സമ്മപനത്തിന്‍റെ ഭാഗമായുള്ള ഘോഷ യാത്രയിൽ പങ്കെടുക്കാൻ സർക്കാർ ഇത് വരെ ഗവർണറെ ക്ഷണിച്ചിട്ടില്ല.സാധാരണ ഗവർണർ ആണ് ഘോഷ യാത്രയിലെ മുഖ്യാതിഥി. ഇനി സർക്കാർ ക്ഷണിച്ചാലും ഘോഷ യാത്ര നടക്കുന്ന 12 നു അട്ടപ്പാടിയിൽ പരിപാടി ഉള്ളതിനാൽ ഗവർണർ പങ്കെടുക്കാൻ സാധ്യത കുറവാണ്

കേരള സർക്കാരിന്‍റെ ഇക്കൊല്ലത്തെ ഓണാഘോഷ പരിപാടികൾക്ക് ചൊവ്വാഴ്ചയാണ് ഔദ്യോഗിക തുടക്കമായത്. തിരുവനന്തപുരം കനകക്കുന്നിൽ ടൂറിസം വാരാഘോഷത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ചലച്ചിത്ര താരങ്ങളായ ദുൽഖർ സൽമാൻ, അപർണാ ബാലമുരളി എന്നിവർ മുഖ്യാതിഥികളായി. ഇരുവരും മുഖ്യമന്ത്രി നൽകിയ സ്നേഹോപഹാരം ഏറ്റുവാങ്ങി.

കലാമണ്ഡലം ശിവദാസും സംഘവും അവതരിപ്പിച്ച പാണ്ടിമേളത്തോടെയായിരുന്നു ടൂറിസം വകുപ്പിന്‍റെ ഓണം വാരാഘോഷത്തിന്‍റെ അരങ്ങുണർന്നത്. നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിലവിളക്ക് തെളിയിച്ച് ആഘോഷങ്ങൾക്ക് തുടക്കമിട്ടു. ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു

ഇതിനിടെ നിയമ സഭ പാസ്സാക്കിയ ലോകയുക്ത,സർവകലാശാല നിയമ ഭേദഗതി ബില്ലുകളിൽ ഗവർണറുടെ തീരുമാനം നീളും എന്നുറപ്പായി. സർക്കാർ 12 ബില്ലുകളും അയക്കുന്ന മുറയ്ക്ക് നിയമോപദേശം അടക്കം തേടാനാണ് നീക്കം. വരും ദിവസങ്ങളിൽ ഗവർണർ പാലക്കാട് തൃശൂർ ജില്ലകളിൽ ആണ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആളില്ലാത്ത വീട്ടിൽ നിസ്കാരം, ബറേലിയിൽ 12 പേർ കസ്റ്റഡിയിൽ, അനുമതിയില്ലാത്ത മതപരമായ കൂട്ടായ്മയെന്ന് പൊലീസ്
ദില്ലിയിൽ നിന്ന് പറന്നുയർന്ന ഇൻ്റിഗോ വിമാനത്തിലെ ശുചിമുറിക്കുള്ളിൽ നിന്ന് കണ്ടെത്തിയ കടലാസിൽ ബോംബ് ഭീഷണി; വിമാനം തിരിച്ചിറക്കി