Asianet News MalayalamAsianet News Malayalam

Kerala Rain : മഴ ഒഴിയാതെ തിരുവോണവും,കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്,മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

കോമോറിൻ തീരത്തെ ചക്രവാതച്ചുഴിയും, ശക്തമായ പടിഞ്ഞാറൻ കാറ്റുമാണ് മഴയ്ക്ക് കാരണം

 

 

 

Orange alert in Kannur and Kasaragod districts
Author
First Published Sep 8, 2022, 5:24 AM IST

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശ്ശൂർ മുതൽ വയനാട് വരെയുള്ള അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടും ഉണ്ട്. മലയോരമേഖലകളിൽ അടക്കം അതീവജാഗ്രത വേണം.

ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുത്. കോമോറിൻ തീരത്തെ ചക്രവാതച്ചുഴിയും, ശക്തമായ പടിഞ്ഞാറൻ കാറ്റുമാണ് മഴയ്ക്ക് കാരണം. ബംഗാൾ ഉൾക്കടലിൽ അടുത്ത മണിക്കൂറുകളിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയണ്ടെന്നണ് കലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്

തിരുവനന്തപുരം മുതലപ്പൊഴിയിൽ ബോട്ട് മറിഞ്ഞ് കാണാതായ മൂന്ന് പേർക്കായി നാലാം ദിവസവും തെരച്ചിൽ 

നേവിയും, കോസ്റ്റ്ഗാർഡും, തീരദേശ പൊലീസും, മറൈൻ എൻഫോഴ്സ്മെന്റും മത്സ്യത്തൊഴിലാളികളായ നാട്ടുകാരും എല്ലാം ചേർന്നാണ് തെരച്ചിൽ. ഇന്നലെ രാത്രിയും തെരച്ചിൽ നടത്തിയെങ്കിലും കാണാതായ മൂന്ന് യുവാക്കളെ കണ്ടെത്താനായിരുന്നില്ല. ആളുകൾ കുടുങ്ങി കിടക്കുന്നു എന്ന് കരുതുന്ന ഭാഗത്ത് പുലിമുട്ടിലെ കല്ലും വലയുടെ അവശിഷ്ടങ്ങളും വടവും മാറ്റി നോക്കിയായിരുന്നു ഇന്നലത്തെ തെരച്ചിൽ.  വിഴിഞ്ഞം , ചവറ എന്നിവിടങ്ങളിൽ നിന്ന് കൂറ്റൻ ക്രെയിനുകൾ ഉപയോഗിച്ചാണ് പുലിമുട്ടിലെ കല്ലുകൾ നീക്കിയത്. ബോട്ട് ഉടമ കഹാറിന്‍റെ മക്കളായ ഉസ്മാൻ, മുസ്തഫ, തൊഴിലാളിയായ അബ്ദുൾ സമദ് എന്നിവരെയാണ് ഇനിയും കണ്ടെത്താൻ ആകാത്തത്.

 

Read More: വട്ടവടയില്‍ അതിശക്തമായ മഴയില്‍ സ്‌കൂള്‍ കെട്ടിടം ഭാഗികമായി തകർന്നു

Follow Us:
Download App:
  • android
  • ios