Asianet News MalayalamAsianet News Malayalam

വിഴിഞ്ഞത്ത് ഇന്ന് നിരാഹാര സമരം,സർക്കാർ നയത്തിൽ പ്രതിഷേധം 24ാം ദിനം

ഉപരോധ സമരത്തിന്റെ 24ാം ദിനമായ ഇന്ന് പൂന്തുറയിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് പ്രതിഷേധിക്കുന്നത്

Hunger strike  in Vizhinjam
Author
First Published Sep 8, 2022, 5:36 AM IST

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തിന് എതിരെ സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികൾ ഇന്ന് നിരാഹാര സമരത്തിൽ . മത്സ്യത്തൊഴിലാളികളെ സർക്കാർ വഞ്ചിച്ചെന്ന് ചൂണ്ടിക്കാട്ടി തുറമുഖ കവാടത്തിലെ സമര പന്തലിൽ ഒഴിഞ്ഞ വാഴയിലകൾക്കു മുമ്പിൽ നിരാഹാര സദ്യ നടത്തിയാണ് പ്രതിഷേധിക്കുക. ഉപരോധ സമരത്തിന്റെ 24ാം ദിനമായ ഇന്ന് പൂന്തുറയിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് പ്രതിഷേധിക്കുന്നത്. സമരം വ്യാപിപ്പിക്കുന്നത്തിന്‍റെ ഭാഗമായി ഇന്നലെ തീരദേശ സംഘടനകളുമായി ലത്തീൻ അതിരൂപത ചർച്ച നടത്തിയിരുന്നു

വിഴിഞ്ഞം: സമരം ചെയ്യുന്നവരെ മുഖ്യമന്ത്രി ശത്രുക്കളെ പോലെകാണുന്നു. അർബൻനക്സലൈറ്റ്, മാവോയിസ്റ്റ് എന്ന് പറയുന്നു'

വിഴിഞ്ഞം സമരം  ഒത്തുതീര്‍പ്പില്‍ എത്തിക്കാൻ മുഖ്യമന്ത്രി മുൻകൈയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി മന്ത്രിമാരെ പറഞ്ഞു വിടുന്നു, മന്ത്രിമാർക്ക് അവിടെ ഒന്നും ചെയ്യാനില്ല. പലവട്ടം ചർച്ച നടന്നു മുഖ്യമന്ത്രി ദുർവാശി വിടണം. സമരം ചെയ്യുന്നവരെ മുഖ്യമന്ത്രി ശത്രുക്കളെ പോലെയാണ് കാണുന്നത്. അവരെ അർബൻ നെക്സ്റ്റ്ലേറ്റ് എന്നും മാവോയിസ്റ്റ് എന്നും പറയുന്നുവെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി...മുതലപ്പൊഴി  മറൈൻ ആംബുലൻസിൽ വാങ്ങിയതിൽ അഴിമതിയുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. മറൈൻ ആംബുലൻസ് ആർക്ക്വസിൽ വെക്കാൻ മാത്രം കൊള്ളാം. അത് ഓടിക്കാൻ ആളുകളില്ല. ആംബുലൻസ് കൊണ്ട് ഇതുവരെ ആരെയും രക്ഷിക്കാൻ കഴിഞ്ഞിട്ടിലലെന്നും അദ്ദേഹം പറഞ്ഞു. 

Read More : ചിലരുടെ വിചാരം എല്ലാം അവരുടെ ഒക്കത്താണെന്ന്, ഈ സ്ഥാനത്ത് ഇരുന്ന് താൻ മറുപടി പറയുന്നില്ല: പിണറായി വിജയന്‍

Follow Us:
Download App:
  • android
  • ios