അമിത് ഷായുടെ മണിപ്പൂർ സന്ദർശനം തുടരുന്നു; ഇന്ന് അക്രമ ബാധിത മേഖലകളും സന്ദർശിച്ചേക്കും

Published : May 30, 2023, 07:36 AM IST
അമിത് ഷായുടെ മണിപ്പൂർ സന്ദർശനം തുടരുന്നു; ഇന്ന് അക്രമ ബാധിത മേഖലകളും സന്ദർശിച്ചേക്കും

Synopsis

ഇംഫാലിൽ രാത്രി വൈകി ഗവർണറുമായി ഷാ കൂടിക്കാഴ്ച നടത്തിയിരുന്നു. ഗവർണർ അനസൂയ ഉയികേയെ കണ്ട് ഷാ സ്ഥിതി വിലയിരുത്തി. 

ദില്ലി : സംഘർഷം തുടരുന്ന മണിപ്പൂരിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദർശനം പുരോഗമിക്കുന്നു. ഇന്നലെ രാത്രി സംസ്ഥാനത്ത് എത്തിയ ഉടനെ ഇംഫാലിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യോഗം വിളിച്ചാണ് ഷാ സ്ഥിതിഗതികൾ വിലയിരുത്തിയത്. ഇന്ന് അക്രമ ബാധിത മേഖലകളും ഷാ സന്ദർശിച്ചേക്കും. ഇംഫാലിൽ രാത്രി വൈകി ഗവർണറുമായി ഷാ കൂടിക്കാഴ്ച നടത്തിയിരുന്നു. ഗവർണർ അനസൂയ ഉയികേയെ കണ്ട് ഷാ സ്ഥിതി വിലയിരുത്തി. 

ഇന്നലെ ഐഫാലിൽ എത്തിയ അമിത് ഷാ വിവിധ ജന വിഭാഗങ്ങളുമായി സംസാരിക്കും. മൂന്ന് ദിവസത്തെ സന്ദർശനത്തിനാണ് അമിത് ഷാ മണിപ്പൂരിൽ എത്തിയത്. ഇംഫാലിൽ അടക്കം ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷം തുടരുന്ന പശ്ചാത്തലത്തിലാണ് ഷായുടെ സന്ദർശനം. ഇതുവരെ എൺപതോളം പേരാണ് സംഘർഷത്തിൽ കൊല്ലപ്പെട്ടത്. ഇന്ന് ചൈനീസ് ഗ്രനേഡ് അടക്കമുള്ള ആയുധങ്ങളുമായി 25 അക്രമികളെ പിടികൂടി എന്ന് സൈന്യം അറിയിച്ചു. സംസ്ഥാനത്തെ സംഘർഷത്തിൽ ഇടപെടണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് രാഷ്ട്രപതിക്ക് നിവേദനം നൽകും.

Read More : അമിത് ഷാ മണിപ്പൂരിൽ; മുഖ്യമന്ത്രിയും മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി, സ്ഥിതിഗതികൾ വിലയിരുത്തി

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹൈക്കമാന്‍ഡിന്‍റെ സന്ദേശവുമായി കെസിയുടെ അപ്രതീക്ഷിത സന്ദർശനം, സ്റ്റാലിന് മുദ്രവച്ച കവർ കൈമാറി; സീറ്റ് വീതംവയ്പ്പിൽ ധാരണയായില്ല
വിസിയുടെ ദളിത് വിരുദ്ധ പ്രസ്താവനക്കെതിരെ രോഷം; ജെഎൻയുവിൽ സംഘർഷം, വിദ്യാർത്ഥി സംഘടനകൾ ഏറ്റുമുട്ടി നിരവധി പേർക്ക് പരിക്ക്