അമിത് ഷാ മണിപ്പൂരിൽ; മുഖ്യമന്ത്രിയും മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി, സ്ഥിതിഗതികൾ വിലയിരുത്തി

Published : May 29, 2023, 10:52 PM ISTUpdated : May 29, 2023, 10:54 PM IST
അമിത് ഷാ മണിപ്പൂരിൽ; മുഖ്യമന്ത്രിയും മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി, സ്ഥിതിഗതികൾ വിലയിരുത്തി

Synopsis

രാത്രി ഇംഫാലിൽ എത്തിയ അമിത് ഷായെ മുഖ്യമന്ത്രി ഉൾപ്പടെ ചേർന്ന് സ്വീകരിച്ചു. പിന്നാലെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ച് അമിത് ഷാ സ്ഥിതിഗതികൾ വിലയിരുത്തി.

ദില്ലി: സംഘർഷം തുടരുന്ന മണിപ്പൂരിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സന്ദർശനത്തിന് എത്തി. രാത്രി ഇംഫാലിൽ എത്തിയ അമിത് ഷായെ മുഖ്യമന്ത്രി ഉൾപ്പടെ ചേർന്ന് സ്വീകരിച്ചു. പിന്നാലെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ച് അമിത് ഷാ സ്ഥിതിഗതികൾ വിലയിരുത്തി. വരും ദിവസങ്ങളിൽ അക്രമ ബാധിത മേഖലകൾ അടക്കം കേന്ദ്രമന്ത്രി സന്ദർശിക്കും. വിവിധ ജന വിഭാഗങ്ങളുമായി അമിത് ഷാ സംസാരിക്കും. 

മൂന്ന് ദിവസത്തെ സന്ദർശനത്തിനാണ് അമിത് ഷാ മണിപ്പൂരിൽ എത്തിയത്. ഇംഫാലിൽ അടക്കം ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷം തുടരുന്ന പശ്ചാത്തലത്തിലാണ് ഷായുടെ സന്ദർശനം. ഇതുവരെ എൺപതോളം പേരാണ് സംഘർഷത്തിൽ കൊല്ലപ്പെട്ടത്. ഇന്ന് ചൈനീസ് ഗ്രനേഡ് അടക്കമുള്ള ആയുധങ്ങളുമായി 25 അക്രമികളെ പിടികൂടി എന്ന് സൈന്യം അറിയിച്ചു. നാളെ സംസ്ഥാനത്ത് ഇടപെടണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം രാഷ്ട്രപതിക്ക് നിവേദനം നൽകും.

PREV
Read more Articles on
click me!

Recommended Stories

കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു
'ബാബറി മസ്ജിദ്' വിവാദത്തിൽ പുറത്താക്കിയ നേതാവിന്റെ ശപഥം, മമതയുടെ ഭരണം അവസാനിപ്പിക്കും, 'മുസ്ലീം വോട്ട് ബാങ്ക് അവസാനിക്കും'