ധർമ്മേന്ദ്ര പ്രധാന്റെ രാജിയിൽ ആദ്യമായി പ്രതികരിച്ച് അമിത് ഷാ; 'ബിജെപി പ്രവര്‍ത്തകര്‍ക്ക് പദവിയേക്കാൾ വലുത് രാജ്യവും യുവാക്കളും'

Published : Jul 26, 2026, 03:51 AM IST
amit shah dharmendra pradhan

Synopsis

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയിൽ ആദ്യ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യവും വിദ്യാർത്ഥികളുമാണ് ഏതൊരു പദവിയേക്കാളും പ്രധാനം എന്ന തത്വമാണ് രാജിയിലൂടെ തെളിയിച്ചതെന്നും, ചോദ്യപേപ്പർ ചോർച്ചയിൽ കുറ്റക്കാർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും അമിത് ഷാ പറഞ്ഞു.

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്ഥാനം ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ച സംഭവത്തിൽ ആദ്യ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിജെപി പ്രവർത്തകർക്ക് ഏതൊരു പദവിയേക്കാളും ഉപരിയായി രാജ്യവും യുവാക്കളും വിദ്യാർത്ഥികളുമാണ് പ്രധാനമെന്നും, ധർമ്മേന്ദ്ര പ്രധാന്റെ രാജി ഈ തത്ത്വമാണ് തെളിയിക്കുന്നതെന്നും അദ്ദേഹം എക്സിൽ കുറിച്ചു. മോദി സർക്കാർ രാജ്യത്തെ യുവാക്കളുടെ വികാരങ്ങളെ മാനിക്കുന്നുണ്ടെന്നും ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ ആവശ്യമായ പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും അമിത് ഷാ പറഞ്ഞു.

ചോദ്യപേപ്പർ ചോർച്ചയിൽ കുറ്റക്കാരായവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ച തീരുമാനങ്ങൾ പ്രശംസനീയമാണെന്നും, നീറ്റ് പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് പൂർണ്ണ നീതി ഉറപ്പാക്കാൻ ഈ നടപടികൾ സഹായിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. വിദ്യാഭ്യാസ മന്ത്രി എന്ന നിലയിലുള്ള ധർമ്മേന്ദ്ര പ്രധാന്റെ സേവനങ്ങളെയും അമിത് ഷാ പ്രശംസിച്ചു. ദേശീയ വിദ്യാഭ്യാസ നയം കാര്യക്ഷമമായി നടപ്പിലാക്കൽ, മാതൃഭാഷകളിൽ പരീക്ഷകൾ നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ, പിഎം ശ്രീ സ്കൂളുകളുടെ വിപുലീകരണം, ഡിജിറ്റൽ വിദ്യാഭ്യാസം, നൈപുണ്യ വികസനം, വ്യവസായ-അക്കാദമിക് ഏകോപനം എന്നിവ ശക്തിപ്പെടുത്തുന്നതിൽ പ്രധാൻ വലിയ പങ്കുവഹിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

പരീക്ഷാ സമ്പ്രദായം കൂടുതൽ ഉൾക്കൊള്ളുന്നതും വിദ്യാർത്ഥികേന്ദ്രീകൃതവുമാക്കാൻ അദ്ദേഹം ശ്രമിച്ചുവെന്നും ഇന്ത്യയെ വികസിത രാഷ്ട്രമാക്കാനുള്ള അദ്ദേഹത്തിന്റെ സമർപ്പണത്തിന്റെ തെളിവാണ് ഭരണകാലമെന്നും ആഭ്യന്തരമന്ത്രി കൂട്ടിച്ചേർത്തു. രാജിക്ക് പിന്നാലെ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ, വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ എന്നിവർക്കൊപ്പം അമിത് ഷാ പ്രധാന്റെ വസതി സന്ദർശിച്ച് പിന്തുണ അറിയിച്ചു. നീറ്റ് പരീക്ഷാ വിവാദത്തെത്തുടർന്ന് പ്രധാൻ രാജിവെച്ചതിനെ തുടർന്ന്, മുതിർന്ന ബിജെപി നേതാവ് പ്രഹ്ലാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല നൽകി. ഇതിനുപിന്നാലെ കോക്ക്റോച്ച് ജനതാ പാർട്ടി കേന്ദ്ര സർക്കാറുമായി കരാറിലെത്തുകയും ഡൽഹി ജന്തർ മന്ദറിൽ 36 ദിവസമായി നടത്തിവന്ന സമരം അവസാനിപ്പിക്കുകയും ചെയ്തിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് നന്ദി പറഞ്ഞ് അഭിജിത്ത് ദീപ്കെ, 'ഞങ്ങളെ പാറ്റകൾ എന്ന് വിളിച്ചതിന് നന്ദി, അല്ലെങ്കിൽ ഇത് നടക്കില്ലായിരുന്നു'
ഗുജറാത്തിനെ വെള്ളത്തിലാക്കി പെരുമഴ, പ്രളയ ഭീതിയിൽ സംസ്ഥാനം; 40,000 പേരെ മാറ്റിപ്പാർപ്പിച്ചു, ഗതാഗതം സ്തംഭിച്ചു, 12 സംസ്ഥാന പാതകളും വാഹനങ്ങളും മുങ്ങി