അമിത് ഷായുടെ പിന്‍കഴുത്തിലെ മുഴ നീക്കം ചെയ്തു; ശസ്ത്രക്രിയ വിജയകരം

By Web TeamFirst Published Sep 4, 2019, 4:54 PM IST
Highlights

 ട്യൂമറിന്‍റെ ഭാഗമായി വരുന്ന മുഴയാണ് ലിപ്പോമ ശസ്ത്രിക്രിയയിലൂടെ അമിത് ഷായുടെ ശരീരത്തില്‍ നിന്ന് നീക്കം ചെയ്തിരിക്കുന്നത്. ഇന്ന് രാവിലെ ഒമ്പതോടെയാണ് അമിത് ഷായെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

അഹമ്മദാബാദ്: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശസ്ത്രിക്രിയക്ക് വിധേയനായി. അമിത് ഷായുടെ കഴുത്തിന് പിന്നിലായി വളര്‍ന്ന മുഴയാണ് മെെനര്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. അഹമ്മദാബാദിലെ കെ ഡ‍ി ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ.

ട്യൂമറിന്‍റെ ഭാഗമായി വരുന്ന മുഴയാണ് ലിപ്പോമ ശസ്ത്രിക്രിയയിലൂടെ അമിത് ഷായുടെ ശരീരത്തില്‍ നിന്ന് നീക്കം ചെയ്തിരിക്കുന്നത്. ഇന്ന് രാവിലെ ഒമ്പതോടെയാണ് അമിത് ഷായെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് അനസ്തേഷ്യ നല്‍കിയ ശേഷം അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കുകയായിരുന്നു.

Today had a minor surgery for lipoma at the backside of his neck. He is back home in Ahmedabad after the surgery pic.twitter.com/3UabUOydAr

— Liz Mathew (@MathewLiz)

ഉച്ചയോടെ അമിത് ഷാ ആശുപത്രി വിടുകയും ചെയ്തു. നേരത്തെ, പന്നിപ്പനി ബാധിച്ചതിനെ തുടര്‍ന്ന് അമിത് ഷായെ കഴിഞ്ഞ ജനുവരിയില്‍ ദില്ലിയിലെ ഏയിംസില്‍ ചികിത്സ തേടിയിരുന്നു. 

click me!