മൂന്ന് ദിവസത്തെ സന്ദ‍ർശനത്തിന് അമിത് ഷാ ഇന്ന് മണിപ്പൂരിൽ; കേന്ദ്ര സർക്കാർ കാഴ്ചക്കാരായെന്ന് പ്രതിപക്ഷം

Published : May 29, 2023, 05:58 AM ISTUpdated : May 29, 2023, 07:01 AM IST
മൂന്ന് ദിവസത്തെ സന്ദ‍ർശനത്തിന് അമിത് ഷാ ഇന്ന് മണിപ്പൂരിൽ; കേന്ദ്ര സർക്കാർ കാഴ്ചക്കാരായെന്ന് പ്രതിപക്ഷം

Synopsis

കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ ഇതിനോടകം സംസ്ഥാനത്തെത്തി സ്ഥിതി വിലയിരുത്തുന്നുണ്ട്. ജൂൺ 1നാണ് ഷാ മടങ്ങുക.

ദില്ലി :  കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഇന്ന് മണിപ്പൂർ സന്ദർശനത്തിനെത്തും. മൂന്ന് ദിവസം അമിത് ഷാ സംസ്ഥാനത്ത് തങ്ങും. ​ഗവർണറുമായും മുഖ്യമന്ത്രിയുമായും ഉന്നത ഉദ്യോഗസ്ഥരുമായും ചർച്ചകൾ നടത്തും. അക്രമമുണ്ടായ മേഖലകളും സന്ദർശിച്ചേക്കും. വിവിധ ജനവിഭാ​ഗങ്ങളുമായി സംസാരിച്ച് സമാധാന ശ്രമങ്ങളും അമിത് ഷാ നടത്തും. കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ ഇതിനോടകം സംസ്ഥാനത്തെത്തി സ്ഥിതി വിലയിരുത്തുന്നുണ്ട്. ജൂൺ 1നാണ് അമിത് ഷാ മടങ്ങുക.

അതേസമയം മണിപ്പൂർ കലാപത്തിൽ രാഷ്ട്രപതിയുടെ ഇടപെടൽ തേടാൻ ഒരുങ്ങുകയാണ് പ്രതിപക്ഷം. മല്ലികാർജ്ജുൻ ഖർഗെ യുടെ നേതൃത്വത്തിലുള്ള സംഘം നാളെ രാഷ്ട്രപതിയെ കാണും. കേന്ദ്ര സർക്കാർ കാഴ്ചക്കാരായി മാറിയെന്നാണ് ഉയരുന്ന പരാതി. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും കലാപം തുടരുന്നുവെന്നും പ്രതിപക്ഷം ആരോപിച്ചു. 

Read More : 'പട്ടാഭിഷേകം കഴിഞ്ഞു, അഹങ്കാരിയായ രാജാവ് ജനങ്ങളുടെ ശബ്ദം അടിച്ചമർത്തുന്നു'വെന്ന് രാഹുൽ; അനീതിയെന്ന് പ്രിയങ്ക

PREV
Read more Articles on
click me!

Recommended Stories

കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു
'ബാബറി മസ്ജിദ്' വിവാദത്തിൽ പുറത്താക്കിയ നേതാവിന്റെ ശപഥം, മമതയുടെ ഭരണം അവസാനിപ്പിക്കും, 'മുസ്ലീം വോട്ട് ബാങ്ക് അവസാനിക്കും'