കൊറോണ: ചൈനയില്‍ മരണം 722 ആയി, മരിച്ചവരില്‍ അമേരിക്കന്‍ പൗരനും

Published : Feb 08, 2020, 12:25 PM ISTUpdated : Feb 08, 2020, 12:26 PM IST
കൊറോണ: ചൈനയില്‍ മരണം 722 ആയി, മരിച്ചവരില്‍ അമേരിക്കന്‍ പൗരനും

Synopsis

കൊറോണ ബാധിച്ച് ചൈനയില്‍ മരിക്കുന്ന ആദ്യ വിദേശ പൗരന്‍ ഇയാളാണ്. അറുപത് വയസ് പ്രായമുള്ള ഒരാളാണ് മരിച്ചതെന്നാണ് സ്ഥിരീകരിക്കാത്ത വിവരം

ബെയ്ജിംഗ്: കൊറോണ ബാധയെത്തുടര്‍ന്ന് ചൈനയില്‍ മരിച്ചവരുടെ എണ്ണം 722 കടന്നു. ഒരു അമേരിക്കന്‍ പൗരനും മരിച്ചവരില്‍ ഉള്‍പ്പെടുന്നുവെന്നാണ് വിവരം. എന്നാല്‍ ഇയാളുടെ പേരോ വിവരങ്ങളോ പുറത്തുവിടാന്‍ യുഎസ് തയ്യാറായിട്ടില്ല. കൊറോണ ബാധിച്ച് ചൈനയില്‍ മരിക്കുന്ന ആദ്യ വിദേശ പൗരന്‍ ഇയാളാണ്. അറുപത് വയസ് പ്രായമുള്ള ഒരാളാണ് മരിച്ചതെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. കൊറോണ പടര്‍ന്നുപിടിച്ച വുഹാനിലായിരുന്നു ഇയാള്‍ താമസിച്ചിരുന്നതെന്നാണ് വിവരം. 

കാസര്‍കോട്ട് കൊറോണ വൈറസ് ബാധ സംശയത്തില്‍ ഒരാളെ കൂടി ആശുപത്രിയിലേക്ക് മാറ്റി

അതേസമയം രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം മുപ്പത്തിനാലായിരം കടന്നത് മരണസംഖ്യ ഇനിയും ഉയരാൻ ഇടയാക്കുമോ എന്ന ആശങ്ക ഉണ്ടാക്കുന്നുണ്ട്. ചൈനക്ക് പുറത്ത് ഹോങ്കോങിലും ഫിലിപ്പീൻസിലുമായി രണ്ടുപേരും കൊറോണ ബാധിച്ച് ഇന്നലെ മരിച്ചു. ഇതിനിടെ ചൈനയിൽ നിന്നെത്തുന്നവരെ നിരീക്ഷിക്കാൻ ഹോങ്കോങ് അടക്കമുള്ള രാജ്യങ്ങള്‍ കൂടുതൽ നടപടികൾ പ്രഖ്യാപിച്ചു. ചൈനയിൽ നിന്നെത്തുന്നവരോട് രണ്ടാഴ്ചക്കാല പൊതുവേദികളിൽ പ്രത്യക്ഷപ്പെടരുതെന്ന് ആവശ്യപ്പെട്ട ഹോങ്കോങ് നിയമം ലംഘിച്ചാൽ കടുത്ത നടപടി എടുക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

ഇതിനിടെ, കൊറോണയെ ചെറുക്കാൻ ലോകരാജ്യങ്ങളുടെ സഹായം അഭ്യർത്ഥിച്ച് ലോകാരോഗ്യ സംഘടന രംഗത്തെത്തി. 6,750 ലക്ഷം ഡോളറിന്റെ ധനസഹായം വേണമെന്ന് WHO ഡയറക്ടർ ജനറൽ അഭ്യർത്ഥിച്ചു. ഇതിനിടെ, വൈറസ് ബാധ നേരിടാൻ ചൈനയ്ക്ക് 1,000 ലക്ഷം ഡോളർ സഹായം അമേരിക്ക വാഗ്ദാനം ചെയ്തു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇത്രയും ക്രൂരനാവാൻ ഒരച്ഛന് എങ്ങനെ കഴിയുന്നു? 7 വയസ്സുകാരനെ ഉപദ്രവിച്ചത് അമ്മയെ കാണണമെന്ന് പറഞ്ഞ് കരഞ്ഞതിന്, കേസെടുത്തു
പുതിയ ലേബര്‍ കോഡ് വന്നാൽ ശമ്പളത്തിൽ കുറവുണ്ടാകുമോ?, വിശദീകരണവുമായി തൊഴിൽ മന്ത്രാലയം