കൊറോണ വൈറസ് ബാധയെന്ന സംശയത്തെ തുടർന്ന് കാസർകോട് ജില്ലയില്‍ ഒരാളെ കൂടെ ആശുപത്രിയിലേക്ക് മാറ്റി.

കാസര്‍കോട്: കൊറോണ വൈറസ് ബാധയെന്ന സംശയത്തെ തുടർന്ന് കാസർകോട് ജില്ലയില്‍ ഒരാളെ കൂടെ ആശുപത്രിയിലേക്ക് മാറ്റി. കൊറോണക്ക് സമാനമായ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് ആരോഗ്യ വകുപ്പിന്റെ നടപടി. ജില്ലയില്‍ നിന്നും ഇതുവരെ 22 പേരുടെ സ്രവം ആണ് പരിശോധനക്കയച്ചത്.

Add Asianetnews as a Preferred SourcegooglePreferred

ഇതിൽ പതിനെട്ട് പേരുടെ ഫലം നെഗറ്റീവാണ്. നേരത്തെ ചികിത്സയിലുള്ള ഒരു വിദ്യാർത്ഥിക്ക് മാത്രമാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മൂന്ന് പേരുടെ പരിശോധനാഫലം ഇനിയും ലഭിക്കാനുണ്ട്. ജില്ലയിലെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിന് ഇന്ന് റവന്യുമന്ത്രിയുടെ സാന്നിധ്യത്തില്‍ യോഗം ചേരും. വൈറസ് പ്രതിരോധവുമായി ബന്ധപ്പെട്ട് രൂപീകരിച്ച 15 ടീം അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കും.