ജന്മനാ കൈകളില്ല, കാലുകൊണ്ട് ആഹാരം കഴിക്കുന്ന രണ്ടുവയസ്സുകാരി; കണ്ണുനിറഞ്ഞ് ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ്

Published : Sep 23, 2019, 12:56 PM IST
ജന്മനാ കൈകളില്ല, കാലുകൊണ്ട് ആഹാരം കഴിക്കുന്ന രണ്ടുവയസ്സുകാരി; കണ്ണുനിറഞ്ഞ് ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ്

Synopsis

''ഈ വീഡിയോ വാട്‍സാപ്പില്‍ കണ്ടതിനുശേഷം എന്‍റെ പേരക്കുട്ടിയെ കാണുമ്പോഴൊക്കെ എന്‍റെ കണ്ണുനിറയും'' - ആനന്ദ് മഹീന്ദ്ര കുറിച്ചു

മുംബൈ: കഴിഞ്ഞ ദിവസം ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ ഷെയര്‍ ചെയ്ത ഒരു കുഞ്ഞിന്‍റെ വീ‍ഡിയോയ്ക്ക് പിറകെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ. കൈകളില്ലാതെ ജനിച്ച കുഞ്ഞ് വസിലിന നട്സന്‍ കാലുകള്‍ ഉപയോഗിച്ച് ആഹാരം കഴിക്കാന്‍ പരിശീലിക്കുന്ന വീഡിയോയാണ് ആനന്ദ് മഹീന്ദ്ര ഷെയര്‍ ചെയ്തത്. രണ്ട് വയസ്സാണ് റഷ്യന്‍ സ്വദേശിയായ വസിലിനയ്ക്ക് പ്രായം. കാലുകൊണ്ട് ഫോര്‍ക്ക് പിടിച്ച് അതുകൊണ്ട് ആഹാരം കഴിക്കുകയാണ് ആ രണ്ടുവയസുകാരി. 

''ഈ വീഡിയോ വാട്‍സാപ്പില്‍ കണ്ടതിനുശേഷം എന്‍റെ പേരക്കുട്ടിയെ കാണുമ്പോഴൊക്കെ എന്‍റെ കണ്ണുനിറയും'' - വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് ആനന്ദ് മഹീന്ദ്ര കുറിച്ചു. ജീവിതം, എത്ര അപൂര്‍ണ്ണവും വെല്ലുവിളി നിറഞ്ഞതുമാണെങ്കിലും  അത് സമ്മാനമാണ്. അതില്‍ ഏതാണ് പ്രധാനമെന്നത് നമ്മെ അനുസരിച്ചിരിക്കും'' ആനന്ദ് മഹീന്ദ്ര പറഞ്ഞു. 

കുഞ്ഞിനെ അഭിനന്ദിച്ച് നിരവധി പേരാണ് വീഡിയോക്ക് ചുവടെ എത്തിയത്. വീഡിയോക്ക് 50000ലേറെ ലൈക്കും 10000 ലേറെ റീറ്റ‍്വീറ്റും ലഭിച്ചിട്ടുണ്ട്. അ‍ജ്ഞാതരായ മാതാപിതാക്കള്‍ വസലിനയെ മോസ്കോയിലെ ഒരു അനാഥാലയത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. അവള്‍ക്ക് 12 മാസം പ്രായമായപ്പോള്‍ അവളെ ദമ്പതികള്‍ ദത്തെടുത്തു. 

PREV
click me!

Recommended Stories

ദ്വിദിന സന്ദർശനം; രാഷ്ട്രപതി ദ്രൗപദി മുർമു നാളെ മണിപ്പൂരിൽ
പ്രതിനായക സ്ഥാനത്ത് ഇവിടെ സാക്ഷാൽ വിജയ്! തമിഴക വെട്രി കഴകത്തെ വിറപ്പിച്ച ഇഷ, 'ലേഡി സിങ്കം' എന്ന് വിളിച്ച് സോഷ്യൽ മീഡിയ