
ഖുന്ദി,(ഝാര്‍ഖണ്ഡ്): ബീഫ് വിറ്റുവെന്നാരോപിച്ച് ഝാര്‍ഖണ്ഡില്‍ യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ഞായറാഴ്ച ഖുന്ദി ജില്ലിയിലാണ് സംഭവം. ആക്രമണത്തില്‍ മറ്റ് രണ്ട് പേര്‍ക്ക് കൂടി പരിക്കേറ്റു. സംഭവത്തില്‍ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
രാവിലെ 10 മണിയോടെ നിരോധിക്കപ്പെട്ട മാംസം വിറ്റ യുവാവിനെ പ്രദേശവാസികളില്‍ ചിലര്‍ മര്‍ദ്ദിച്ചതായി ചൂണ്ടിക്കാട്ടി കറ പൊലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ സന്ദേശം ലഭിക്കുകയായിരുന്നെന്ന് ഡിആജി എ വി ഹോംകാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പരിക്കേറ്റ മൂന്ന് പേരെ റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചെങ്കിലും ഇതില്‍ ഒരാള്‍ മരിക്കുകയായിരുന്നു. കലീം ബര്‍ല എന്ന 34-കാരനാണ് കൊല്ലപ്പെട്ടത്. പ്രതികളെ പിടികൂടാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam