
ദില്ലി: മുതിർന്ന കോൺഗ്രസ് നേതാവ് ആനന്ദ് ശർമ, ബിജെപിയിൽ ചേരുമെന്ന് അഭ്യൂഹങ്ങൾ ശക്തമാകുന്നു. കഴിഞ്ഞ ദിവസം ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയുമായി ശർമ നടത്തിയ കൂടിക്കാഴ്ചയാണ് അഭ്യൂഹങ്ങൾ സജീവമാക്കിയത്. മുൻ കേന്ദ്രമന്ത്രി കൂടിയായ അദ്ദേഹം നിലവിൽ കോൺഗ്രസിലെ ജി 23 (ഗ്രൂപ്പ് 23) വിഭാഗം നേതാവാണ്. അതേസമയം നഡ്ഡയുമായുള്ള കൂടിക്കാഴ്ചയിൽ രാഷ്ട്രീയമില്ലെന്നാണ് ആനന്ദ ശർമയുടെ പ്രതികരണം. ഞങ്ങൾ ഇരുവരും ഒരേ സംസ്ഥാനത്ത് നിന്നുള്ളവരാണ്. എനിക്ക് നഡ്ഡയെ സന്ദർശിക്കണമെന്നുണ്ടെങ്കിൽ അതാവാം. അദ്ദേഹം ബിജെപി ദേശീയ അധ്യക്ഷൻ മാത്രമല്ലെന്നും ആനന്ദ് ശർമ പ്രതികരിച്ചു. പ്രത്യയശാസ്ത്രപരമായ അകൽച്ച വ്യക്തിപരമായ അകൽച്ചയല്ല. അതുകൊണ്ട് ഈ കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയ മാനങ്ങൾ നൽകേണ്ടതില്ലെന്നും ആനന്ദ് ശർമ പ്രതികരിച്ചു.
ഹിമാചൽ പ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇരുവരും കൂടിക്കാഴ്ച നടത്തിയതിന് പക്ഷേ രാഷ്ട്രീയ മാനങ്ങളുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. കോൺഗ്രസിൽ ജി-23ന് ഒപ്പം തുടരുന്ന അദ്ദേഹം പല വിഷയങ്ങളിലും നേതൃത്വത്തോട് പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam