
കാട്ടിഹര്‍: വന്ദേ ഭാരത് എക്സ്പ്രസിന് നേരെ ബീഹാറിലും കല്ലേറ്. ദല്‍കോല റെയില്‍വേ സ്റ്റേഷനും തെൽത റെയിൽവേ സ്റ്റേഷനും ഇടയില്‍ വച്ചാണ് കല്ലേറ് ഉണ്ടായത്. കല്ലേറില്‍ ഒരു ജനൽ ചില്ല് തകർന്നു. ട്രെയിനിലെ യാത്രക്കാരില്‍ ആർക്കും പരിക്കില്ല. ന്യൂ ജൽപായ്ഗുരിയില്‍ നിന്നും ഹൌറയിലേക്കുള്ള വന്ദേഭാരത് എക്സ്പ്രസിന് നേരെയാണ് അജ്ഞാതര്‍ കല്ലെറിഞ്ഞത്. ബിഹാറിലെ കാടിഹാര്‍ ജില്ലയിലാണ് സംഭവം നടന്ന സ്ഥലമുള്ളത്. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു അക്രമം നടന്നത്.
22302 വന്ദേഭാരത് എക്സ്പ്രസിന്‍റെ സി 6 കോച്ചിലാണ് അജ്ഞാതരുടെ കല്ലേറുണ്ടായത്. സംഭവത്തില്‍ റെയില്‍വേ നിയമം അനുസരിച്ച് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. വന്ദേ ഭാരതിന്‍റെ സെമി ഹൈ സ്പീഡ് ട്രെയിന്‍ ന്യൂ ജൽപായ്ഗുരിയില്‍ നിന്നും ഹൌറയിലേക്കുളഅള യാത്രയില്‍ കാടിഹാറിലെ ബര്‍സോയിയില്‍ സ്റ്റേഷന്‍ അനുവദിച്ചിട്ടുണ്ട്. ബിഹാറില്‍ കഴിഞ്ഞ 20 ദിവസത്തിനുള്ളില്‍ വന്ദേ ഭാരത് എക്സപ്രസിനെ നേരെയുണ്ടാവുന്ന രണ്ടാമത്തെ അക്രമ സംഭവമാണ് ഇത്.
മോദി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറെന്ന് റിപ്പോർട്ട്, ബംഗാളിൽ വിവാദം
നേരത്തെ ജനുവരി മൂന്നിനും കൃഷ്ണഗഞ്ച് സ്റ്റേഷന് സമീപത്ത് വച്ച് വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറുണ്ടായിരുന്നു. കല്ലേറില്‍ ഒറു കോച്ചിന് സാരമായ തകരാറുണ്ടായിരുന്നു. നിലവിലെ ആക്രമണത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ളവ പരിശോധിച്ച് അക്രമികളെ കണ്ടെത്താനുള്ള നീക്കമാണ് പുരോഗമിക്കുന്നത്. കേസിലെ പ്രതികളെ തിരിച്ചറിയാന്‍ പൊലീസിന്‍റെ സഹായവും തേടിയിട്ടുണ്ട് റെയില്‍ വേ പൊലീസ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ബോധവല്‍ക്കരണ ശ്രമങ്ങളും നടക്കുന്നുണ്ട്. ജനുവരി മൂന്നിന് വന്ദേ ഭാരത് ട്രെയിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ പ്രായ പൂര്‍ത്തിയാവാത്ത് മൂന്ന് പേര്‍ പിടിയിലായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam