
ബെംഗളൂരു: നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന ബില്‍ ( Anti converion bill) തിങ്കളാഴ്ച കര്‍ണാടക മന്ത്രിസഭ (Karnataka cabinet) പരിഗണിക്കും. ബില്ലില്‍ കര്‍ശന വ്യവസ്ഥകളാണ് ഉള്‍പ്പെടുത്തുക. പട്ടിക ജാതി-പട്ടിക വര്‍ഗം, പ്രായപൂര്‍ത്തിയാകാത്തവര്‍, സ്ത്രീകള്‍ എന്നിവരെ അനുവാദമില്ലാതെ മതപരിവര്‍ത്തനം നടത്തിയാല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം 10 വര്‍ഷം തടവുശിക്ഷ ലഭിക്കും. വിവാഹത്തിനായി നിര്‍ബന്ധിച്ചുള്ള മതപരിവര്‍ത്തനവും ശിക്ഷാര്‍ഹമാണ്. സൗജന്യ വിദ്യാഭ്യാസം, ജോലി വാഗ്ദാനം ചെയ്തുള്ള മതംമാറ്റം എന്നിവയും ശിക്ഷാര്‍ഹമായിരിക്കും. മതംമാറുന്നതിന് രണ്ട്മാസം മുമ്പ് സര്‍ക്കാര്‍ അനുമതി തേടണം.
ക്രൈസ്തവ സംഘടനകളുടെ പ്രതിഷേധങ്ങള്‍ക്കിടയിലും ബില്‍ അവതരിപ്പിക്കുകയാണ് കര്‍ണാടക സര്‍ക്കാര്‍. ബില്ലിന്റെ നിയമസാധുത പരിശോധിക്കാന്‍ നിരവധി തവണയാണ് സര്‍ക്കാര്‍ യോഗം ചേര്‍ന്നത്. ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി എന്നിവരുമായും കൂടിയാലോചനകള്‍ നടത്തിയ ശേഷമാണ് ബില്‍ അവതരിപ്പിക്കുന്നത്. ചില നിര്‍ണായക കാര്യങ്ങളില്‍ മന്ത്രിസഭ തീരുമാനമെടുക്കും. 2023ലാണ് കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ്. ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നിവയാണ് നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കിയ സംസ്ഥാനങ്ങള്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam