പിന്നിൽ അന്താരാഷ്ട്ര കള്ളക്കടത്ത് സംഘം? മധ്യപ്രദേശിലെ നർവർ കോട്ടയിൽ വൻ കൊള്ള; നഷ്‌ടപ്പെട്ട പീരങ്കിക്കായി അന്വേഷണം

Published : Jul 18, 2026, 12:14 PM IST
Narwar Fort

Synopsis

മധ്യപ്രദേശിലെ ശിവ്പുരിയിലുള്ള നർവാർ കോട്ടയിൽ നിന്ന് 400 വർഷം പഴക്കമുള്ള, 3.5 ടൺ ഭാരമുള്ള പീരങ്കി മോഷ്ടിക്കപ്പെട്ടു. അന്താരാഷ്ട്ര പുരാവസ്തു കള്ളക്കടത്ത് സംഘമാണ് മോഷണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കോടികൾ വിലമതിക്കുന്ന ഈ പീരങ്കി 'അഷ്ടധാതു' നിർമ്മിതമാണെന്ന് കരുതുന്നു.

ശിവ്പുരി: മധ്യപ്രദേശിലെ ശിവ്പുരി ജില്ലയിലുള്ള പത്താം നൂറ്റാണ്ടിൽ പണികഴിപ്പിച്ച നർവാർ കോട്ടയിൽ നിന്ന് 400 വർഷം പഴക്കമുള്ള വൻ പീരങ്കി മോഷ്ടിക്കപ്പെട്ടു. ഏകദേശം 3.5 ടൺ (3500 കിലോ) തൂക്കമുള്ള ഈ പീരങ്കി, അന്താരാഷ്ട്ര പുരാവസ്തു കള്ളക്കടത്ത് സംഘമാണ് കടത്തിയതെന്നാണ് പ്രാഥമിക നിഗമനം. ജൂലൈ 16 പുലർച്ചെയാണ് രാജ്യത്തെ ഞെട്ടിച്ച വൻ കൊള്ള നടന്നത്.

പീരങ്കി മെത്തകളിൽ പൊതിഞ്ഞ ശേഷം, പ്രത്യേക ബെയറിംഗുകൾ ഘടിപ്പിച്ച ട്രോളി ഉപയോഗിച്ചാണ് കള്ളന്മാർ ഉരുട്ടിക്കൊണ്ടുപോയതെന്നാണ് വിവരം. കോട്ട സ്ഥിതി ചെയ്യുന്ന മലനിരകളിലൂടെ ഏകദേശം 3,000 അടി താഴ്ചയിലേക്ക് പീരങ്കി ഇത്തരത്തിൽ ഉരുട്ടി എത്തിച്ച ശേഷം താഴെ കാത്തുനിന്ന വാഹനത്തിലേക്ക് കയറ്റി കടന്നുകളയുകയായിരുന്നു. ഈ പീരങ്കി മോഷ്ടിക്കാൻ മുൻപും ശ്രമം നടന്നിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി. മോഷണം നടക്കുന്നതിന് 10 ദിവസം മുൻപ് പ്രതികൾ പീരങ്കി താഴേക്ക് തള്ളിമാറ്റി കടത്താൻ ശ്രമിച്ചിരുന്നെങ്കിലും കനത്ത ഭാരം കാരണം അന്ന് ശ്രമം ഉപേക്ഷിക്കുകയായിരുന്നു. കോട്ടയിലെ സുരക്ഷാ ജീവനക്കാരെ ബന്ദികളാക്കിയാണ് മോഷണം നടത്തിയതെന്നാണ് വിവരം.

സിന്ധ്യ രാജവംശത്തിന്റെ കാലത്തുള്ളതാണ് മോഷ്ടിക്കപ്പെട്ട ഈ പീരങ്കി. കോട്ടയിൽ ആകെ 14 പീരങ്കികളാണ് ഉണ്ടായിരുന്നത്. ഇതിൽ ഒരെണ്ണമാണ് മോഷണം പോയത്. 'അഷ്ടധാതുക്കൾ' ഉൾപ്പെടെ ലോഹക്കൂട്ടുകൾ ഉപയോഗിച്ചാണ് പീരങ്കി നിർമ്മിച്ചത്. അന്താരാഷ്ട്ര പുരാവസ്തു കരിഞ്ചന്തയിൽ ഇതിന് 2 കോടി മുതൽ 5 കോടി രൂപ വരെ വിലമതിക്കുമെന്നാണ് കണക്കാക്കുന്നത്. സംഭവത്തിൽ ലോക്കൽ പൊലീസും സംസ്ഥാന പുരാവസ്തു വകുപ്പും സംയുക്തമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോട്ടയ്ക്ക് സമീപത്തുനിന്നും ലഭിച്ച വാഹനങ്ങളുടെ ടയർ അടയാളങ്ങൾ, സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പൈതൃക സ്വത്ത് മോഷണം പോയതിൽ സുരക്ഷാ വീഴ്‌ച മുൻനിർത്തി സർക്കാരിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'സെക്കൻഡ് ക്ലാസ് യാത്രക്കാരൻ' എന്ന പ്രയോഗം വേണ്ടെന്ന് സുപ്രീംകോടതി; ട്രെയിനുകളിലെ തിരക്ക് നിയന്ത്രിക്കണമെന്ന് കർശന നിർദേശം
അതിജാഗ്രത വേണം, ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ കേരളത്തിൽ; ആന്ധ്രയിൽ മൂന്ന് ആഴ്ചയ്ക്കിടെ നാല് മരണം, മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്