
ഭോപ്പാൽ: മധ്യപ്രദേശിലെ ഖർഗോണിൽ ഒരു കടയിൽ നിന്ന് 2.45 ലക്ഷം രൂപ മോഷ്ടിച്ചയാൾ ക്ഷമ ചോദിച്ച് കത്തെഴുതി വച്ചാണ് കടന്നു കളഞ്ഞത്. രാമനവമി ദിനത്തിൽ ചെയ്ത പ്രവൃത്തിക്ക് മാപ്പ് ചോദിക്കുന്ന കത്താണ് ലഭിച്ചത്. കടബാധ്യത, പണം തിരികെക്കൊടുക്കാനുള്ള ആളുകളുടെ നിരന്തരമായ വേട്ടയാടൽ തുടങ്ങിയ കാരണമാണ് പണമെടുക്കുന്നതെന്നും കത്തിലുണ്ട്.
കോട്വാലി പോലീസ് സ്റ്റേഷൻ പരിധിയിലെ ജാമിദർ മൊഹല്ലയിലെ ജുജാർ അലി ബൊഹ്‌റയുടെ കടയിലാണ് മോഷണം നടന്നതെന്ന് പൊലീസ് പറഞ്ഞു. അച്ചടിച്ച കത്താണ് ഉപേക്ഷിച്ചിട്ടുള്ളതെന്ന് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ അർഷാദ് ഖാൻ പറഞ്ഞു. കടയിലെ ഒരു ബാഗിൽ കടയുടമ 2.84 ലക്ഷം രൂപ സൂക്ഷിച്ചിരുന്നതായും അതിൽ നിന്ന് ഏകദേശം 2.45 ലക്ഷം രൂപ മോഷ്ടിക്കപ്പെട്ടതായും 38,000 രൂപ അവിടെത്തന്നെ വച്ചതായും കടയുടമ പറഞ്ഞതായി പൊലീസ് പറയുന്നു.
"ഞാൻ അയൽപക്കത്ത് തന്നെയാണ് താമസിക്കുന്നത്. ധാരാളം കടബാധ്യതയുണ്ട്. കടക്കാർ ദിവസവും തന്നെ സന്ദർശിക്കാറുണ്ട്. മോഷണം നടത്താൻ താൻ ആഗ്രഹിക്കുച്ചിരുന്നില്ല, മറ്റ് മാർഗമില്ലാതെയാണ് ഇത് ചെയ്തത്. ആവശ്യമുള്ളത് മാത്രമേ ഞാൻ എടുത്തിട്ടുള്ളൂ. ബാക്കി ബാഗിൽ തന്നെ വച്ചിട്ടുണ്ടെ്. ആറ് മാസത്തിനുള്ളിൽ പണം തിരികെ നൽകാമെന്നും അയാൾ കത്തിൽ എഴുതിയിട്ടുണ്ട്." അപ്പോൾ കടയുടമയ്ക്ക് തന്നെ പോലീസിൽ ഏൽപ്പിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും കത്തിൽ കുറിച്ചിട്ടുണ്ട്.
രഹസ്യവിവരം ലഭിച്ച് പൊലീസെത്തി, അതിഥി തൊഴിലാളികൾക്കായി സൂക്ഷിച്ചത്; അരൂരിൽ 1.6 കിലോ കഞ്ചാവ് പിടികൂടി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam