'ഒന്നിന് പുറകെ ഒന്നായി സംസ്ഥാന സർക്കാരുകൾ വീഴുന്നു,ഇതിന് പിന്നിൽ ഒരു സീരിയൽ കില്ലർ' അരവിന്ദ് കെജ്‌രിവാൾ

Published : Aug 26, 2022, 05:02 PM ISTUpdated : Aug 26, 2022, 05:05 PM IST
'ഒന്നിന് പുറകെ ഒന്നായി സംസ്ഥാന സർക്കാരുകൾ വീഴുന്നു,ഇതിന് പിന്നിൽ ഒരു സീരിയൽ കില്ലർ' അരവിന്ദ്  കെജ്‌രിവാൾ

Synopsis

കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടെ 277 എം എൽ എ മാരെ പണം കൊടുത്തു ബിജെപി സ്വന്തമാക്കി.ഉയർന്ന ജി എസ് ടി  ഈടാക്കുന്നതിലൂടെ നേടുന്ന പണം ആണ് എം എൽ എ മാർക്ക് നല്കുന്നതെന്നും പരിഹാസം

ദില്ലി:ആം ആദ്മി സര്‍ക്കാരിനെ അട്ടിമറിക്കാന്‍  എം എൽ എ മാർക്ക് പണം വാഗ്‌ദാനം ചെയ്തതെന്ന് ആവർത്തിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ..ഒന്നിന് പുറകെ ഒന്നായി സംസ്ഥാന സർക്കാരുകൾ വീഴുന്നു .ഇതിന് പിന്നിൽ ഒരു സീരിയൽ കില്ലർ എന്ന് കെജ്‌രിവാൾ ആരോപിച്ചു .ജനങ്ങൾ തെരഞ്ഞെടുക്കുന്ന സർക്കാരിനെ  ബിജെപി അട്ടിമറിക്കുന്നു.ബിജെപി കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടെ 277 എം എൽ എ മാരെ പണം കൊടുത്തു സ്വന്തമാക്കി.ഇതിനായി 800 കോടി ബിജെപിക്ക് എങ്ങിനെ ലഭിച്ചു.?ഉയർന്ന ജി എസ് ടി  ഈടാക്കുന്നതിലൂടെ നേടുന്ന പണം ആണ് എം എൽ എ മാർക്ക് നല്കുന്നത് എന്നും കെജ്‌രിവാൾ പരിഹസിച്ചു

ഗുജറാത്ത് പിടിക്കാന്‍ അരയും തലയും മുറുക്കി ആം ആദ്മി:ബിജെപി , കോണ്‍ഗ്രസ് പ്രവർത്തകരുടെ ഒഴുക്കെന്ന് കെജ്രിവാള്‍

ഗുജറാത്ത് പിടിക്കാന്‍ അരയും തലയും മുറുക്കി ആം ആദ്മി രംഗത്ത്.പ്രചരണത്തിന് നേത്വത്വം നല്‍കി അരവിന്ദ് കേജ്രിവാള്‍ സജീവമായി രംഗത്തുണ്ട്. പ്രചരണയോഗങ്ങളില്‍ വലിയ ജനപങ്കാളിത്തമുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. ബിജെപിയുടേയും കോണ്‍ഗ്രസിന്‍റേയും പ്രവർത്തകർ കൂട്ടമായി എഎപി യിൽ ചേരുന്നുവെന്ന് അദ്ദേഹം അവകാശപ്പെട്ടു.രാത്രി വരെ നീളുന്ന ആപ് യോഗങ്ങളുടെ ചിത്രങ്ങൾക്കൊപ്പം ആണ് കെജ്‌രിവാളിന്‍റെ  ട്വീറ്റ്.സര്‍ദാര്‍ പട്ടേലിന്‍റേയും ജനങ്ങളുടേയും സ്വപ്നത്തിലെ ഗുജറാത്ത് ഒരുമിച്ച് യാഥാര്‍ത്ഥ്യമാക്കാമെന്ന് അദ്ദേഹം പറഞ്ഞു.

പഞ്ചാബിൽ അധികാരത്തിലേറിയതുമുതൽ അരവിന്ദ് കെജ്രിവാളിന്‍റെ എ എ പിക്ക് ദേശീയ തലത്തിലുള്ള രാഷ്ട്രീയ പ്രാധാന്യം വ‍ർധിച്ചിരുന്നു. ദേശീയ തലത്തിൽ ബി ജെ പിക്കും കോൺഗ്രസിനും ബദൽ എന്ന ആശയത്തിൽ തന്നെയാണ് ആം ആദ്മി ചൂലെടുത്തതെങ്കിലും ഇടയ്ക്കൊക്കെ പ്രതിപക്ഷ ഐക്യത്തിന്‍റെ വേദികളിലും കെജ്രിവാളും പാർട്ടിയും അരയും തലയും മുറുക്കി എത്താറുണ്ട്. ഒരൊറ്റ തൂത്തുവാരലിലൂടെ അധികാരം പിടിച്ചെടുക്കുകയെന്നതാണ് എ എ പിയുടെ ഇതുവരെയുള്ള ശൈലി. അത് 9 വർഷങ്ങൾക്ക് മുമ്പ് രാജ്യ തലസ്ഥാനത്തും ഇക്കഴിഞ്ഞ വർഷം പഞ്ചാബിലും ഏവരും കണ്ടതാണ്. ഇപ്പോഴിതാ ഗുജറാത്തിലാണ് ആം ആദ്മി കണ്ണുവയ്ക്കുന്നത്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെക്കുറിച്ച് മറ്റ് പാ‍ർട്ടികൾ ചിന്തിക്കും മുന്നേ സ്ഥാനാ‍ർഥികളെ രംഗത്തിറക്കാൻ തുടങ്ങി ഗുജറാത്തിൽ രാഷ്ട്രീയ പോരാട്ടത്തിന് കാഹളം മുഴക്കി കെജ്രിവാളും സംഘവും നിൽക്കുമ്പോൾ ഇന്ത്യൻ രാഷ്ട്രീയവും ഗാന്ധി പിറന്ന നാട്ടിൽ കണ്ണുവയ്ക്കുകയാണ്. ദില്ലിയിലും പഞ്ചാബിലും അധികാരം പിടിച്ച വിപ്ലവം ഗുജറാത്തിലും സാധ്യമാക്കുമെന്നാണ് കെജ്രിവാളിന്‍റെ വെല്ലുവിളി. അങ്ങനെ സംഭവിച്ചാലോ, മികച്ച പോരാട്ടം നടത്താനായാലോ രാജ്യത്തെ പ്രതിപക്ഷ നേതാക്കളുടെ ഇടയിൽ ദില്ലി മുഖ്യമന്ത്രിയുടെ സ്ഥാനം വലുതാകുമെന്നുറപ്പാണ്. അതുകൊണ്ടുതന്നെയാകും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വന്തം നാട്ടിൽ, അദ്ദേഹത്തിന്‍റെ മടയിൽ കയറി നേരിടാൻ കെജ്രിവാൾ തയ്യാറാകുന്നതും

'ദില്ലി സര്‍ക്കാരിനെ വീഴ്ത്താന്‍ എംഎല്‍എമാര്‍ക്ക് ബിജെപി അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്തു' ആംആദ്മി പാര്‍ട്ടി

PREV
click me!

Recommended Stories

ഒരു കോടിയിലേറെ പേർക്ക് ശമ്പള വർദ്ധന, എട്ടാം ശമ്പള കമ്മീഷൻ എന്ന് പ്രാബല്യത്തിൽ വരും? കേന്ദ്രമന്ത്രി പാർലമെന്‍റിൽ പറഞ്ഞത്...
മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് ജി ആർ സ്വാമിനാഥനെതിരെ ഇംപീച്ച്മെന്‍റ് നീക്കം,തിരുപ്പരൻകുന്ദ്രം മലയിൽ ദീപം തെളിയിക്കാനുള്ള ഉത്തരവില്‍ പ്രതിഷേധവുമായി ഡിഎംകെ സഖ്യം