'കെജ്‍‍രിവാളിനെ ഇന്ന് അറസ്റ്റ് ചെയ്തേക്കും'; പോസ്റ്റുകളുമായി എഎപി നേതാക്കൾ

Published : Jan 04, 2024, 07:54 AM ISTUpdated : Jan 04, 2024, 10:21 AM IST
'കെജ്‍‍രിവാളിനെ ഇന്ന് അറസ്റ്റ് ചെയ്തേക്കും'; പോസ്റ്റുകളുമായി എഎപി നേതാക്കൾ

Synopsis

വീട് റെയ്ഡ് ചെയ്‌തേക്കുമെന്നും ആപ് നേതാക്കൾ പറയുന്നു. മദ്യനയക്കേസിൽ ചോദ്യം ചെയ്യലിന് കെജ്‌രിവാൾ ഹാജരായിരുന്നില്ല. എന്നാൽ ചോദ്യം ചെയ്യലിന് എത്താത്ത സാഹചര്യത്തിൽ കെജ്‍‍രിവാളിനെ അറസ്റ്റ് ചെയ്യാനാണ് ഇഡിയുടെ നീക്കം. 

ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ കടുത്ത നടപടികളിലേക്ക് ഇഡി നീങ്ങുന്നുവെന്ന് സൂചന. കെജ്‍രിവാളിന്റെ അറസ്റ്റിന് സാധ്യതയുണ്ടെന്ന് മന്ത്രി അതിഷി മർലേന സാമൂഹ്യമാധ്യങ്ങളിൽ കുറിച്ചു. വീട് റെയ്ഡ് ചെയ്‌തേക്കുമെന്നും ആപ് നേതാക്കൾ പറയുന്നു. മദ്യനയക്കേസിൽ ചോദ്യം ചെയ്യലിന് കെജ്‌രിവാൾ ഹാജരായിരുന്നില്ല. എന്നാൽ ചോദ്യം ചെയ്യലിന് എത്താത്ത സാഹചര്യത്തിൽ കെജ്‍‍രിവാളിനെ അറസ്റ്റ് ചെയ്യാനാണ് ഇഡിയുടെ നീക്കം. 

തിരക്ക് ചൂണ്ടിക്കാട്ടിയാണ് ഹാജരാകാതിരുന്നതെന്നാണ് കെജ്രിവാളിൻ്റെ വിശദീകരണം. ചോദ്യാവലി അയച്ചു തന്നാൽ മാത്രമേ ചോദ്യം ചെയ്യലിന് ഹജാരാകുകയുള്ളൂവെന്ന് നേരത്തെ കെജ്‍രിവാൾ പറഞ്ഞിരുന്നു. മാസങ്ങൾക്ക് മുമ്പും കെജ്‍രിവാളിനെ കേസിൽ ചോദ്യം ചെയ്തിരുന്നു. മദ്യനയക്കേസിൽ സിബിഐ മണിക്കൂറുകളോളമാണ് ചോദ്യം ചെയ്തത്. സിബിഐ ആസ്ഥാനത്തായിരുന്നു അന്നത്തെ ചോദ്യം ചെയ്യൽ. 

20 വർഷം മുമ്പ് തളർന്നു കിടന്ന യുവാവിനും നോട്ടീസ്; അങ്കമാലി സഹകരണ അര്‍ബൻ ബാങ്കിൽ കോടികളുടെ തട്ടിപ്പെന്ന് പരാതി

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

ഒരു കോടിയിലേറെ പേർക്ക് ശമ്പള വർദ്ധന, എട്ടാം ശമ്പള കമ്മീഷൻ എന്ന് പ്രാബല്യത്തിൽ വരും? കേന്ദ്രമന്ത്രി പാർലമെന്‍റിൽ പറഞ്ഞത്...
മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് ജി ആർ സ്വാമിനാഥനെതിരെ ഇംപീച്ച്മെന്‍റ് നീക്കം,തിരുപ്പരൻകുന്ദ്രം മലയിൽ ദീപം തെളിയിക്കാനുള്ള ഉത്തരവില്‍ പ്രതിഷേധവുമായി ഡിഎംകെ സഖ്യം