ബിജെപിക്കു വേണ്ടി റണ്‍വീറും ദീപികയും പ്രചാരണത്തിനിറങ്ങിയോ? പിന്നിലെ സത്യാവസ്ഥ ഇതാണ്

By Web TeamFirst Published Apr 12, 2019, 2:50 PM IST
Highlights

ഇരുവരും കഴുത്തിലണിഞ്ഞിരിക്കുന്ന സ്ക്കാഫില്‍ വോട്ട് ഫോര്‍ മോദി വോട്ട് ഫോര്‍ ബിജെപി എന്നിങ്ങനെ പ്രിന്‍റ് ചെയ്തിട്ടുണ്ട്

ദില്ലി: ബോളീവുഡിന്‍റെ താരജോഡികളായ റണ്‍വീര്‍ സിംഗും ദീപികാ പദുക്കോണും ബിജെപിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയതിന്‍റെ ഫോട്ടോകളെന്ന പേരില്‍ ബിജെപി അനുകൂല ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നത് വ്യാജ ചിത്രങ്ങള്‍. ഇന്ത്യയുടെ വികസനത്തിനായി താമരയ്ക്ക് വോട്ടു ചെയ്യൂ എന്ന അടിക്കുറിപ്പോടെയാണ് ഇരുവരും ചേര്‍ന്നു നില്‍ക്കുന്ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത്. 

'എക്ക് ബിഹാരി 100 പേ ബിഹാരി' എന്ന ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷ പ്പെട്ട ചിത്രത്തിന് 65000-ത്തിലധികം ഷെയറുകളും നിരവധി ലൈക്കുകളുമാണ് ലഭിച്ചത്.37000 ത്തോളം ഫോളോവേഴ്സുളള പേജാണ് ഇത്. ഇരുവരും കഴുത്തിലണിഞ്ഞിരിക്കുന്ന സ്ക്കാഫില്‍ വോട്ട് ഫോര്‍ മോദി  വോട്ട് ഫോര്‍ ബിജെപി എന്നിങ്ങനെ പ്രിന്‍റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ചിത്രങ്ങള്‍ ഫോട്ടോഷോപ്പ് ചെയ്തതാണെന്നത് വ്യക്തമാണ്. 

നേരത്തെ  2018  നവംബര്‍ 30 മുംബൈയിലെ സിദ്ധി വിനായക് ക്ഷേത്രത്തില്‍ ഇരുവരുമെത്തിയതിന്‍റെ ചിത്രങ്ങളാണ് ഇത്തരത്തില്‍ ഫോട്ടോഷോപ്പ് ചെയ്ത് പ്രചരിപ്പിക്കുന്നത്. ചിത്രത്തില്‍ കാണുന്നത് പോലെ അന്ന് ഇരുവരും കഴുത്തിലണിഞ്ഞ സ്കാഫില്‍ 'വോട്ട് ഫോര്‍ മോദി വോട്ട് ഫോര്‍ ബിജെപി' എന്ന് ചേര്‍ക്കുകയായിരുന്നു. ഈ ചിത്രങ്ങളാണ് ബിജെപിക്കു വേണ്ടി പ്രചാരണത്തിനിറങ്ങിയെന്ന പേരില്‍ പ്രചരിപ്പിക്കുന്നത്. 

click me!