ഹോട്ടലില്‍ താമസിക്കാന്‍ യുവതിയെത്തിയത് 14 വളര്‍ത്തുമൃഗങ്ങള്‍ക്കൊപ്പം; ഒടുവില്‍ പൊലീസെത്തി

Published : Apr 12, 2019, 02:17 PM IST
ഹോട്ടലില്‍ താമസിക്കാന്‍ യുവതിയെത്തിയത് 14 വളര്‍ത്തുമൃഗങ്ങള്‍ക്കൊപ്പം; ഒടുവില്‍ പൊലീസെത്തി

Synopsis

ഹോട്ടലില്‍ താമസിക്കാന്‍ യുവതിയെത്തിയത് പതിനാല് വളര്‍ത്തുമൃഗങ്ങള്‍ക്കൊപ്പം. 

ഗാന്ധിനഗര്‍: വളര്‍ത്തുമൃഗങ്ങളെ ഇഷ്ട്ടമല്ലാത്തവര്‍ കുറവായിരിക്കും. അവയെ കൊഞ്ചിക്കാനും അവയുടെ കൂടെ സമയം ചെലവിടാനുമെല്ലാം ഇഷ്ട്ടമുള്ളവരാണ് ഭൂരിഭാഗം പേരും. ഗുജറാത്തിലെ ഒരു ഹോട്ടലില്‍  വളര്‍ത്തുമൃഗങ്ങളുമായി താമസിക്കാന്‍ യുവതിയെത്തി. ഒന്നും രണ്ടും മൃഗങ്ങളല്ല യുവതിയൂടെ ഒപ്പമുണ്ടായത്. തന്‍റെ പതിനാല് വളര്‍ത്തുമൃഗങ്ങളുമായാണ് യുവതി എത്തിയത്. അമേരിക്കന്‍ സ്വദേശിനിയാണ് യുവതി.

മൂന്ന് ദിവസത്തേക്ക് യുവതി മുറി ബുക്ക് ചെയ്തിരുന്നു. എന്നാല്‍ വളര്‍ത്തുമൃഗങ്ങളെ ഹോട്ടലില്‍ കയറ്റാന്‍ അനുവദിക്കില്ലെന്നായി അധികൃതര്‍. മൂന്ന് ദിവസത്തേക്ക് മുറി ബുക്ക് ചെയ്തതിനാല്‍ താന്‍ പോകില്ലെന്ന് യുവതിയും. ഒടുവില്‍ യുവതി പൊലീസിനെ വിളിക്കുന്നത് വരെയത്തി സംഭവം.  ഹോട്ടലില്‍ മൂന്ന് ദിവസം തങ്ങിയ ശേഷം യുവതി മടങ്ങിയെന്നാണ് റിപ്പോര്‍ട്ട്.

PREV
click me!

Recommended Stories

തടസം നീങ്ങി പറന്ന് തുടങ്ങിയതേ ഉള്ളൂ, അതിനിടെ ഇൻഡിഗോ വിമാനത്തിനുള്ളിൽ എത്തിയ അപ്രതീക്ഷിത അതിഥി, വീഡിയോ
ക്ഷേത്രത്തിൽ നിന്ന് പ്രസാദമായി ലഭിച്ചത് സ്വര്‍ണ മോതിരം; പിന്നീട് നടന്നത് പരമ്പരാഗത രീതിയിൽ യുവതിയുടെ 'കൃഷ്ണ ഭഗവാനുമായുള്ള വിവാഹം'