കൊവിഡ് 19: ഗുജറാത്തില്‍ സൈന്യത്തെ വിന്യസിച്ചിട്ടില്ല, വാര്‍ത്ത വ്യാജമെന്ന് കരസേന

Published : Apr 14, 2020, 06:10 PM ISTUpdated : Apr 14, 2020, 06:21 PM IST
കൊവിഡ് 19: ഗുജറാത്തില്‍ സൈന്യത്തെ വിന്യസിച്ചിട്ടില്ല, വാര്‍ത്ത വ്യാജമെന്ന് കരസേന

Synopsis

ലോക്ക് ഡൗണ്‍ നടപ്പിലാക്കാന്‍ ഗുജറാത്തില്‍ സൈന്യത്തെ നിയോഗിച്ചെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് കരസേന.  

ദില്ലി: ലോക്ക് ഡൗണ്‍ നടപ്പിലാക്കാന്‍ ഗുജറാത്തില്‍ സൈന്യത്തെ നിയോഗിച്ചെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് കരസേന. ചില അച്ചടി മാധ്യമങ്ങളിലടക്കം വന്ന വാര്‍ത്ത അടിസ്ഥാന രഹിതവും വ്യാജവുമാണ്. സൈനികരുടെ അവധി തടഞ്ഞതായും, വിരമിക്കാനിരിക്കുന്നവരുടെ നീക്കങ്ങള്‍ മരവിപ്പിച്ചതായുമുള്ള വാര്‍ത്തകളും അടിസ്ഥാന രഹിതമാണെന്ന് കരസേന വ്യക്തമാക്കി.

വാര്‍ത്തകള്‍ സ്ഥിരീകരിക്കാതെ പ്രസിദ്ധപ്പെടുത്തരുതെന്നും കരസേന ആവശ്യപ്പെട്ടതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊവിഡ് കാലത്തെ നിയന്ത്രണങ്ങള്‍ക്ക് പിന്നാലെ സാമൂഹിക മാധ്യങ്ങളിലടക്കം നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ സേനയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. 

ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്ന അത്തരം സാഹചര്യങ്ങള്‍ തീര്‍ത്തും നിര്‍ഭാഗ്യകരമാണ്. ഈ സാഹചര്യം നേരിടാന്‍ ഇടപെടാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹോംഗാർഡ് ഒഴിവ് 187, ഒഡിഷയിലെ എയർസ്ട്രിപ്പിൽ നിലത്തിരുന്ന് 8000ത്തോളം പേർ പരീക്ഷയെഴുതി
വോട്ടര്‍മാര്‍ 6.41 കോടിയിൽ നിന്ന് 5.43 കോടിയായി!, തമിഴ്‌നാട് വോട്ടർ പട്ടികയിൽ വൻ ശുദ്ധീകരണം, 97 ലക്ഷം പേരുകൾ നീക്കം ചെയ്തു