പാക് വനിതയുടെ ഹണിട്രാപ്പിൽ കുടുങ്ങി രഹസ്യ വിവരങ്ങൾ ചോർത്തി; സൈനികൻ അറസ്റ്റിൽ

Published : Jul 27, 2022, 11:07 AM ISTUpdated : Jul 28, 2022, 06:55 PM IST
പാക് വനിതയുടെ ഹണിട്രാപ്പിൽ കുടുങ്ങി രഹസ്യ വിവരങ്ങൾ ചോർത്തി; സൈനികൻ അറസ്റ്റിൽ

Synopsis

ഏഴ് മാസം മുമ്പാണ് ഇയാൾ ഫോൺ വഴി യുവതിയുമായി അടുക്കുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വീഡിയോ കോളുകളിലും അവർ സംസാരിക്കാറുണ്ടായിരുന്നു. മധ്യപ്രദേശ് സ്വദേശിയാണെന്നും ബംഗളൂരുവിലെ ഒരു എംഎൻസിയിൽ ജോലി ചെയ്യുകയാണെന്നും യുവതി ഇയാളെ വിശ്വസിപ്പിച്ചു.

ജയ്പുർ:  പാക് ചാര സംഘടനയായ ഐഎസ്ഐ പ്രവർത്തകയുടെ ഹണിട്രാപ്പിൽ കുടുങ്ങി രഹസ്യവിവരങ്ങൾ ചോർത്തിയ സൈനികൻ അറസ്റ്റിൽ. രാജസ്ഥാൻ പൊലീസ് രഹസ്യാന്വേഷണ വിഭാ​ഗമാണ് ഉത്തരാഖണ്ഡ് സ്വദേശിയായ പ്രദീപ് കുമാർ പ്രജാപത് (24) എന്ന സൈനികനെ കസ്റ്റഡിയിലെടുത്തത്. വിവാഹ വാഗ്ദാനം വിശ്വസിച്ച സൈനികൻ  സൈന്യവുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ യുവതിയുമായി പങ്കുവെച്ചെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ബുധനാഴ്ചയാണ് രാജസ്ഥാൻ ഇന്റലിജൻസ് ജവാനെ കസ്റ്റഡിയിലെടുത്തത്. വെള്ളിയാഴ്ച ജയ്പൂരിലേക്ക് കൊണ്ടുപോയ ഇയാളെ അറസ്റ്റ് ചെയ്തു.

പാക് യുവതിയുമായി രഹസ്യവിവരങ്ങൾ കൈമാറിയതായി ഇയാൾ സമ്മതിച്ചെന്ന് ഉദ്യോ​ഗസ്ഥർ പറഞ്ഞു.  ചാരപ്രവർത്തനം തടയാൻ നിരവധി പേരെ നിരീക്ഷിച്ചിട്ടുണ്ടെന്ന് രാജസ്ഥാൻ പോലീസ് ഇന്റലിജൻസ് ഡിജി ഉമേഷ് മിശ്ര പറഞ്ഞു. അന്വേഷണത്തിൽ പ്രജാപതിനെ വനിതാ ഐഎസ്‌ഐ ഏജന്റ് ഹണി ട്രാപ്പിൽ കുടുക്കിയതായും പാക് യുവതിക്ക് സുപ്രധാന വിവരങ്ങൾ നിരന്തരം നൽകിയിരുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു. മൂന്ന് വർഷം മുമ്പ് സൈന്യത്തിൽ ചേർന്ന പ്രജാപത് ഉത്തരാഖണ്ഡിലെ റൂർക്കി സ്വദേശിയാണ്. പരിശീലനത്തിനു ശേഷം, ജോധ്പൂരിലെ റെജിമെന്റിൽ നിയമിച്ചു.

സ്മൃതി ഇറാനിയുടെ മകൾക്കെതിരായ ആരോപണം; ഗോവയിലെ വിവാദ ബാർ നിർമ്മിച്ചത് ലൈസൻസില്ലാതെ, വിവരാവകാശ രേഖ പുറത്ത്

ഏഴ് മാസം മുമ്പാണ് ഇയാൾ ഫോൺ വഴി യുവതിയുമായി അടുക്കുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വീഡിയോ കോളുകളിലും അവർ സംസാരിക്കാറുണ്ടായിരുന്നു. മധ്യപ്രദേശ് സ്വദേശിയാണെന്നും ബംഗളൂരുവിലെ ഒരു എംഎൻസിയിൽ ജോലി ചെയ്യുകയാണെന്നും യുവതി ഇയാളെ വിശ്വസിപ്പിച്ചു. ദില്ലിയിലെത്തി പ്രജാപതിനെ കാണാമെന്നും വിവാഹം കഴിക്കാമെന്നും യുവതി ഇയാളോട് പറഞ്ഞു. പിന്നീട് രഹസ്യ രേഖകളുടെ ഫോട്ടോകൾ ചോദിക്കാൻ തുടങ്ങി. പ്രജാപത് തന്റെ മൊബൈൽ ഫോണിൽ നിന്നാണ് ചിത്രങ്ങൾ അയച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. 

പാകിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം; ബിഎസ്എഫ് ജവാന്‍ അറസ്റ്റില്‍

 

ഭുജ്: പാകിസ്ഥാനുവേണ്ടി (Pakistan) ചാരപ്രവര്‍ത്തനം (Spy) നടത്തിയതിന് ബിഎസ്എഫ് (BSF) ജവാനെ (Jawan) അറസ്റ്റ് (Arrest) ചെയ്തു. ഭുജ് ബറ്റാലിയനില്‍ ജോലി ചെയ്യുന്ന മുഹമ്മദ് സജ്ജാദിനെയാണ് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (Gujarat ATS) അറസ്റ്റ് ചെയ്തത്. പാകിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തി രഹസ്യവിവരങ്ങള്‍ വാട്‌സ് ആപ് വഴി കൈമാറിയതിനാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ഗുജറാത്ത് എടിഎസ് വ്യക്തമാക്കി. ഇയാളില്‍ നിന്ന് രണ്ട് മൊബൈല്‍ ഫോണ്‍, സിം കാര്‍ഡുകള്‍ എന്നിവയും പിടിച്ചെടുത്തു.

ഭുജിലെ ബിഎസ്എഫ് ആസ്ഥാനത്തുവെച്ചായിരുന്നു അറസ്റ്റ്. രജൗരി ജില്ലയിലെ സലോര സ്വദേശിയാണ് മുഹമ്മദ് സജ്ജാദ്. 2021 ജൂലൈയിലാണ് ഇയാളെ ഭുജ് 74 ബിഎസ്എഫ് ബറ്റാലിയനില്‍ വിന്യസിച്ചത്. 2012ലാണ് ഇയാള്‍ ബിഎസ്എഫില്‍ ചേര്‍ന്നത്. ചാരപ്രവര്‍ത്തനത്തിന് ലഭിച്ചിരുന്ന പ്രതിഫലം സഹോദരന്‍ വാജിദിന്റെയും സുഹൃത്ത് ഇഖ്ബാലിന്റെയും അക്കൗണ്ടുകളിലേക്കായിരുന്നു എത്തിയത്. 

ബിഎസ്എഫിന് തെറ്റായ വ്യക്തിവിവരങ്ങളാണ് ഇയാള്‍ നല്‍കിയതെന്നും പറയുന്നു. 1985 ജനുവരി ഒന്നിനാണ് ബിഎസ്എഫിന് നല്‍കിയ ജനനതീയതി. എന്നാല്‍ പാസ്‌പോര്‍ട്ടില്‍ ഇയാള്‍ 1985 ജനുവരി 30നാണ് ജനിച്ചതെന്ന് പറയുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും എടിഎസ് വൃത്തങ്ങള്‍ പറഞ്ഞു.
 

 

PREV
click me!

Recommended Stories

'നാളെ 8 മണിക്കുള്ളിൽ എല്ലാവർക്കും പണം കൊടുത്ത് തീർത്തിരിക്കണം', കടുപ്പിച്ച് കേന്ദ്രം സർക്കാർ, ഇൻഡിഗോയ്ക്ക് അന്ത്യശാസനം
ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഒരുപോലെ വിഷമയമാകുന്ന ഇന്ത്യ