മധ്യപ്രദേശിൽ സർക്കാർ ഗോശാലയിൽ മദ്യ-മാംസവിരുന്ന്; അന്വേഷണം പ്രഖ്യാപിച്ച് പൊലീസ് 

Published : Jul 27, 2022, 09:41 AM ISTUpdated : Jul 27, 2022, 09:58 AM IST
മധ്യപ്രദേശിൽ സർക്കാർ ഗോശാലയിൽ മദ്യ-മാംസവിരുന്ന്; അന്വേഷണം പ്രഖ്യാപിച്ച് പൊലീസ് 

Synopsis

തിങ്കളാഴ്ച വൈകുന്നേരം ചന്ദ്രപുര ഗ്രാമത്തിലെ രാം ഹർഷൻ ഗൗശാലയിലാണ് 15 പേരടങ്ങിയ  സംഘം മദ്യ-മാംസ സത്കാരം നടത്തിയതെന്ന്  ബൽദേവ്ഗഡ് ജൻപദ് പഞ്ചായത്ത് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ പ്രഭാഷ് ഘൻഘോറിയ പറഞ്ഞു.

ഭോപ്പാൽ: സർക്കാർ ഉടമസ്ഥതയിലുള്ള ​ഗോശാലയിൽ മദ്യസത്കാരം നടത്തിയെന്ന് പരാതി. വിരുന്നിൽ മാംസഭക്ഷണവും വിളമ്പി. സംഭവത്തിന്റെ വീഡിയോ വൈറലായി. മധ്യപ്രദേശിലെ ടികംഗഡ് ജില്ലയിലെ ഗോശാലയിലാണ് ചിലർ മദ്യം കഴിക്കുന്നതും മാംസം പാകം ചെയ്യുന്നതും കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

തിങ്കളാഴ്ച വൈകുന്നേരം ചന്ദ്രപുര ഗ്രാമത്തിലെ രാം ഹർഷൻ ഗൗശാലയിലാണ് 15 പേരടങ്ങിയ  സംഘം മദ്യ-മാംസ സത്കാരം നടത്തിയതെന്ന്  ബൽദേവ്ഗഡ് ജൻപദ് പഞ്ചായത്ത് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ പ്രഭാഷ് ഘൻഘോറിയ പറഞ്ഞു. കൊലപാതക കേസിൽ അറസ്റ്റിലായ അഹിർവാർ സമുദായത്തിൽപ്പെട്ട ഒരാളെ അടുത്തിടെ അദ്ദേഹത്തിന്റെ സമുദായം പുറത്താക്കിയിരുന്നു. വിലക്ക് നീക്കിക്കിട്ടാനാണ്  മദ്യവുംമാംസവും ഉപയോഗിച്ച് പാർട്ടി സംഘടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

3419 കോടിയുടെ വൈദ്യുതി ബിൽ!, വീട്ടുടമസ്ഥൻ ആശുപത്രിയിൽ

ഗോശാലയിൽ പാർട്ടി നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ബജ്‌റംഗ്ദൾ പ്രവർത്തകർ സ്ഥലത്തെത്തി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മൂന്നംഗ സമിതി രൂപീകരിച്ചിട്ടുണ്ടെന്നും അത് ബുധനാഴ്ച റിപ്പോർട്ട് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം 35 ലക്ഷം രൂപ ചെലവിലാണ് സർക്കാർ ഗോശാല നിർമിച്ചത്. നിലവിൽ 70 പശുക്കളാണ് ഈ ഷെൽട്ടറിലുള്ളതെന്നും പകൽ സമയങ്ങളിൽ മേയാൻ വിടുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു. 

തമിഴ്നാട്ടിൽ വീണ്ടും വിദ്യാർഥി ആത്മഹത്യ; രണ്ടാഴ്ച്ചക്കിടെ നാലാമത്തെ മരണം

 

ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും വിദ്യാർഥി ആത്മഹത്യ. ശിവകാശിക്ക് സമീപമുള്ള അയ്യംപെട്ടി ഗ്രാമത്തിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് തൂങ്ങിമരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം. പടക്ക നിർമാണശാലയിൽ ജോലിചെയ്യുന്ന കണ്ണൻ മീന ദമ്പതികളുടെ മകളാണ് വീടിനുള്ളിൽ മരിച്ചത്. രണ്ടാഴ്ചക്കിടെ ഉണ്ടാകുന്ന നാലാമത്തെ വിദ്യാര്‍ത്ഥി ആത്മഹത്യയാണിത്. കള്ളക്കുറിച്ചിക്കും തിരുവള്ളൂരിനും കടലൂരിനും ശേഷമാണ് അയ്യംപെട്ടിയില്‍ നിന്നുള്ള ഈ  സങ്കടവാർത്ത. രണ്ടാഴ്ചക്കിടെ നാലാമത്തേതും 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് രണ്ടാമത്തേയും സംഭവമാണിത്.

കടലൂർ ജില്ലയിലെ വിരുദ്ധാചലം സ്വദേശിയായ പെൺകുട്ടിയാണ് ഇന്നലെ മരിച്ചത്. ആ കുട്ടിയെ മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു പെൺകുട്ടി. പഠിക്കാനുള്ള സമ്മർദ്ദത്തെ തുടർന്നാണ് ജീവനൊടുക്കുന്നത് എന്നെഴുതിയ ആത്മഹത്യാക്കുറിപ്പ് മുറിയിൽ നിന്ന് കണ്ടെടുത്തു. അമ്മ ശകാരിച്ചതിനെ തുടർന്ന് ഏതാനം ദിവസങ്ങളായി കുട്ടി വിഷാദത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഉടമയ്ക്ക് യാത്ര ചെയ്യാനായില്ല, ഉടമയില്ലാതെ പൂച്ചകളെ സാൻഫ്രാൻസിസ്കോയിലേക്ക് അയച്ച് വിമാനക്കമ്പനി

PREV
Read more Articles on
click me!

Recommended Stories

തിരുപ്പരങ്കുണ്ട്രം ദീപം തെളിക്കൽ വിവാദം; 'വിഭജനത്തിന് ശ്രമിച്ചാൽ തല്ലിയോടിക്കും', ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി സ്റ്റാലിൻ
ഗായകൻ സുബീൻ ഗാർഗിന്റെ മരണം: കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് അസം പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം