പ്രതിരോധിച്ചും തിരിച്ചടിച്ചും; ഓപ്പറേഷൻ സിന്ദൂറിന്‍റെ കൂടുതൽ വ്യക്തതയുള്ള ദൃശ്യങ്ങള്‍ പുറത്തുവിട്ട് സൈന്യം

Published : May 19, 2025, 07:21 AM ISTUpdated : May 19, 2025, 08:13 AM IST
പ്രതിരോധിച്ചും തിരിച്ചടിച്ചും; ഓപ്പറേഷൻ സിന്ദൂറിന്‍റെ കൂടുതൽ വ്യക്തതയുള്ള ദൃശ്യങ്ങള്‍ പുറത്തുവിട്ട് സൈന്യം

Synopsis

കരസേനയുടെ വെസ്റ്റേണ് കമാൻഡാണ് കൂടുതൽ ദൃശ്യങ്ങൾ പുറത്തുവിട്ടത്. പാക്കിസ്ഥാൻ തൊടുത്തുവിട്ട് മിസൈലുകളും ഡ്രോണുകളും തകർക്കുന്നതിന്‍റെ കൂടുതൽ വ്യക്തയുള്ള ദൃശ്യങ്ങളാണ് പുറത്തുവിട്ടത്

ദില്ലി: ഓപ്പറേഷൻ സിന്ദൂറിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്തുവിട്ട് സൈന്യം. പാക്കിസ്ഥാൻ തൊടുത്തുവിട്ട് മിസൈലുകളും ഡ്രോണുകളും തകർക്കുന്നതിന്‍റെ കൂടുതൽ വ്യക്തയുള്ള ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. പാക്കിസ്ഥാനിലെ തകര്‍ന്ന വ്യോമ കേന്ദ്രങ്ങളും ദൃശ്യത്തിലുണ്ട്. കരസേനയുടെ വെസ്റ്റേണ് കമാൻഡാണ് കൂടുതൽ ദൃശ്യങ്ങൾ പുറത്തുവിട്ടത്.

പാകിസ്ഥാൻ ഇന്ത്യയിലേക്ക് അയച്ച ഡ്രോണുകളും മിസൈലുകളും കൃത്യതയോടെ വിവിധ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് തകര്‍ക്കുന്നതിന്‍റെയും തിരിച്ച് പാകിസ്ഥാനിലേക്ക് ഇന്ത്യ നടത്തിയ ആക്രമണത്തിന്‍റെയും ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. പാകിസ്ഥാനിലെ വ്യോമതാവളങ്ങള്‍  തകര്‍ത്തതിന്‍റെ കൂടുതൽ വ്യക്തതയുള്ള ഉപഗ്രഹ ദൃശ്യവും സൈന്യം പുറത്തുവിട്ട വീഡിയോയിലുണ്ട്. ഇന്നലെയും നീതി നടപ്പാക്കിയെന്ന തലക്കെട്ടോടെ സൈന്യം ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നു. 


PREV
Read more Articles on
click me!

Recommended Stories

ഗോവയിലെ പ്രമുഖ ക്ലബ്ബിൽ അഗ്നിബാധ, 23 പേർ കൊല്ലപ്പെട്ടു, ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതെന്ന് വിലയിരുത്തൽ
യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ