'വിദ്യാഭ്യാസമില്ലാത്ത പ്രധാനമന്ത്രിയെ ആർക്കും വിഢിയാക്കാം'; വിമര്‍ശിച്ച് അരവിന്ദ് കെജ്‌രിവാള്‍

Published : Apr 01, 2023, 12:32 PM ISTUpdated : Apr 01, 2023, 12:47 PM IST
'വിദ്യാഭ്യാസമില്ലാത്ത പ്രധാനമന്ത്രിയെ ആർക്കും വിഢിയാക്കാം'; വിമര്‍ശിച്ച് അരവിന്ദ് കെജ്‌രിവാള്‍

Synopsis

വിദ്യാഭ്യാസമില്ലാത്തതോ വിദ്യാഭ്യാസം കുറഞ്ഞതോ ആയത് ഒരു കുറ്റമല്ലെന്ന് പറഞ്ഞ കെജ്‌രിവാള്‍, കോടതി വിധി ഞെട്ടിച്ചെന്നും കൂട്ടിച്ചേര്‍ത്തു. 

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. മോദിയുടെ ബിരുദ വിവരങ്ങൾ കൈമാറേണ്ടെന്ന് ഗുജറാത്ത് ഹൈക്കോടതിയുടെ വിധി ജനങ്ങളിൽ വീണ്ടും സംശയം ജനിപ്പിക്കുന്നുവെന്ന് കെജ്‌രിവാള്‍ വിമര്‍ശിച്ചു. വിദ്യാഭ്യാസമില്ലാത്ത പ്രധാനമന്ത്രിയെ ആർക്കും വിഢിയാക്കാമെന്നും കെജരിവാൾ പരിഹസിച്ചു.

പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസയോഗ്യതയെ സംബന്ധിച്ച് ജനങ്ങളിൽ വിധി നിരവധി സംശയങ്ങളുണ്ടാക്കുന്നു. ബിരുദം ശരിയാണെങ്കിൽ എന്തുകൊണ്ട് അത് പരസ്യമാക്കുന്നില്ലെന്നും അരവിന്ദ് കെജരിവാൾ ചോദിച്ചു. വിദ്യാഭ്യാസമില്ലാത്തതോ വിദ്യാഭ്യാസം കുറഞ്ഞതോ ആയത് ഒരു കുറ്റമല്ലെന്ന് പറഞ്ഞ കെജ്‌രിവാള്‍, കോടതി വിധി ഞെട്ടിച്ചെന്നും കൂട്ടിച്ചേര്‍ത്തു. 

മോദിയുടെ ബിരുദ വിവരങ്ങൾ കൈമാറേണ്ടെന്നാണ് ഗുജറാത്ത് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടത്. വിവരങ്ങൾ അരവിന്ദ് കെജരിവാളിന് കൈമാറണമെന്ന വിവരാവകാശ കമ്മീഷന്‍റെ ഉത്തരവ് കോടതി റദ്ദാക്കി. കേസിലെ അപേക്ഷകനായ കെജരിവാളിന് കോടതി പിഴയും വിധിച്ചിരുന്നു.

2016 ലാണ് കേന്ദ്ര വിവരാവകാശ കമ്മീഷൻ നരേന്ദ്ര മോദിയുടെ ബിരുദ, ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റുകളുടെ വിശദശാംശങ്ങൾ അപേക്ഷകനായ ദില്ലി  മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കൈമാറാൻ ഉത്തരവിട്ടത്.  ഗുജറാത്ത് സർവകലാശാലയ്ക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. എന്നാൽ സർവകലാശാലയുടെ ഭാഗം കേൾക്കാതെയാണ് ഉത്തരവെന്ന് കാട്ടി ഗുജറാത്ത് സർവകലാശാല ഹൈക്കോടതിയിൽ അപ്പീൽ നൽകി. ഈ അപ്പീലിലാണ് ഹൈക്കോടതി സിംഗൾ ബെഞ്ച് ഉത്തരവ്.

ബിരുദം സംബന്ധിച്ച വിശദശാംശങ്ങൾ കൈമാറണമെന്ന് നിർബന്ധിക്കാൻ വിവരാവകാശ കമ്മീഷന് ആവില്ല, വിവരങ്ങൾ കൈമാറുന്നത് സ്വകാര്യതയെ ബാധിക്കുമെന്നും സർവകലാശാല വാദിച്ചു. ഈ വാദം ശരിവെച്ചാണ് വിശദാംശങ്ങൾ കൈമാറേണ്ട ആവശ്യമില്ലെന്ന് ജസ്റ്റിസ് ബീരേൻ വൈഷ്‌ണവ് ഉത്തരവിറക്കിയത്. കൂടാതെ അപേക്ഷകനായ ദില്ലി മുഖ്യമന്ത്രിക്ക് 25000 രൂപയും പിഴയിട്ടു. പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസയോഗ്യതയെ കുറിച്ച് അറിയാൻ രാജ്യത്തിന് അവകാശമില്ലേ എന്ന് വിധിയോട് കെജരിവാൾ പ്രതികരിച്ചു. നിരക്ഷരനോ വിദ്യാഭ്യാസം കുറഞ്ഞതോ ആയ പ്രധാനമന്ത്രി രാജ്യത്തിന് അപകടമാണെന്നും കെജരിവാൾ പറഞ്ഞു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എൽപിജി സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷം, ബെംഗളൂരിൽ മാർച്ച് 10 മുതൽ ഹോട്ടലുകൾ അടച്ചിടുമെന്ന് ഉടമകളുടെ സംഘടന
വിമാനക്കമ്പനികള്‍ക്ക് ഇരുട്ടടി; പ്രവര്‍ത്തനച്ചെലവ് കുതിച്ചുയരുന്നു, സര്‍ക്കാരിന്റെ സഹായം തേടി വ്യോമയാന മേഖല