മേട്ടുപ്പാളയം-ഊട്ടി(56136) ഊട്ടി-മേട്ടുപ്പാളയം(56137) പാസഞ്ചർ ട്രെയിനുകളുടെ സർവീസാണ് നിർത്തിവെച്ചത്. കഴിഞ്ഞദിവസങ്ങളിലെ കനത്തമഴയിൽ നീല​ഗിരി റെയിൽപാതയിലെ പലയിടങ്ങളിലും മണ്ണിടിച്ചിലുണ്ടായിരുന്നു. പലയിടങ്ങളിലും ട്രാക്കുകളിലേക്ക് മരങ്ങളും കടപുഴകി വീണു.

ചെന്നൈ: കനത്ത മഴയും മണ്ണിടിച്ചിലും കാരണം നീല​ഗിരി മൗണ്ടെയ്ൻ റെയിൽവേ സർവീസുകൾ വ്യാഴാഴ്ച(ഒക്ടോബർ 29) വരെ റദ്ദാക്കി. മേട്ടുപ്പാളയം-ഊട്ടി(56136) ഊട്ടി-മേട്ടുപ്പാളയം(56137) പാസഞ്ചർ ട്രെയിനുകളുടെ സർവീസാണ് നിർത്തിവെച്ചത്.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

കഴിഞ്ഞദിവസങ്ങളിലെ കനത്തമഴയിൽ നീല​ഗിരി റെയിൽപാതയിലെ പലയിടങ്ങളിലും മണ്ണിടിച്ചിലുണ്ടായിരുന്നു. പലയിടങ്ങളിലും ട്രാക്കുകളിലേക്ക് മരങ്ങളും കടപുഴകി വീണു. ഇതേത്തുടർന്നാണ് വ്യാഴാഴ്ച വരെ പൈതൃക തീവണ്ടി സർവീസുകൾ റദ്ദാക്കിയത്. പ്രതികൂല കാലാവസ്ഥയിലും ട്രാക്കുകളിലെ തടസ്സങ്ങൾ നീക്കാനുള്ള ജോലികൾ തുടരുകയാണെന്നും റെയിൽവേ അറിയിച്ചു.

Scroll to load tweet…