ഷാഹിന്‍ബാഗ് ജാലിയന്‍വാലാബാഗ് ആയേക്കും; ഇപ്പോള്‍ നടന്നത് വരാനുള്ളതിന്‍റെ സൂചനകളെന്ന് അസദ്ദുദീന്‍ ഒവൈസി

By Web TeamFirst Published Feb 5, 2020, 12:55 PM IST
Highlights

എന്‍പിആര്‍ പ്രാവര്‍ത്തികമാക്കാനായി 3900 കോടി എന്തിനാണ് ചെലവിടുന്നതെന്തിനാണെന്നും സര്‍ക്കാര്‍ വിശദമാക്കണം. ഹിറ്റ്‍ലറും ഇത്തരത്തില്‍ അധികാരത്തിലുണ്ടായിരുന്ന സമയത്ത് രണ്ട് തവണ സെന്‍സസ് എടുത്തിരുന്നു. അതിന് ശേഷമായിരുന്നു ജൂതന്മാരെ ഗ്യാസ് ചേംബറുകളില്‍ അടച്ചത്

ദില്ലി: ഷാഹിന്‍ബാഗ് ദില്ലി തെരഞ്ഞെടുപ്പിന് ശേഷം ജാലിയന്‍വാലാ ബാഗ് ആവാനുള്ള സാധ്യതയുണ്ടെന്ന് എഐഎംഐഎം നേതാവ് അസദ്ദുദീന്‍ ഒവൈസി. ഷാഹിന്‍ബാഗില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രതിഷേധം പിന്നിട്ട സാഹചര്യത്തില്‍ അവരെ വെടിവയ്ക്കാനുള്ള സാധ്യതകളുമുണ്ടെന്ന് അസദ്ദുദീന്‍ ഒവൈസി പറഞ്ഞു. ബിജെപി മന്ത്രി വെടിവയ്ക്കാനുള്ള പരാമര്‍ശം നടത്തിയ സ്ഥിതിക്ക് അങ്ങനെ നടക്കാനുള്ള സാധ്യതകളുണ്ടെന്ന് അസദ്ദുദീന്‍ ഒവൈസി എഎന്‍ഐയോട് പ്രതികരിച്ചു. 

2024ല്‍ എന്‍ആര്‍സി നടപ്പിലാക്കുമോയെന്നതിന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കണമെന്നും ഒവൈസി ആവശ്യപ്പെട്ടു. എന്‍പിആര്‍ പ്രാവര്‍ത്തികമാക്കാനായി 3900 കോടി എന്തിനാണ് ചെലവിടുന്നതെന്തിനാണെന്നും സര്‍ക്കാര്‍ വിശദമാക്കണം. താനൊരു ചരിത്രവിദ്യാര്‍ത്ഥിയായിരുന്നു. ഹിറ്റ്‍ലറും ഇത്തരത്തില്‍ അധികാരത്തിലുണ്ടായിരുന്ന സമയത്ത് രണ്ട് തവണ സെന്‍സസ് എടുത്തിരുന്നു. അതിന് ശേഷമായിരുന്നു ജൂതന്മാരെ ഗ്യാസ് ചേംബറുകളില്‍ അടച്ചത്. നമ്മുടെ രാജ്യം അത്തരമൊരു സാഹചര്യത്തിലൂടെ കടന്നുപോകരുതെന്ന് തനിക്ക് ആഗ്രഹമുണ്ടെന്നും അസദ്ദുദീന്‍ ഒവൈസി പറഞ്ഞു. 

ഷാഹിന്‍ബാഗിലെ സമരക്കാരെ നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ സേനയെ ഉപയോഗിക്കുമെന്ന സംശയമുണ്ടെന്നും ഒവൈസി പറഞ്ഞു. ഫെബ്രുവരി എട്ടിന് ശേഷം നടക്കാന്‍ സാധ്യതയുള്ള കാര്യങ്ങളുടെ സൂചനയാണ് ഇപ്പോള്‍ നടക്കുന്നതെന്നും അസദ്ദുദീന്‍ ഒവൈസി വിശദമാക്കി. ആരാണ് അക്രമത്തിനുള്ള ആഹ്വാനം നല്‍കുന്നതെന്നതിന് സര്‍ക്കാര്‍ മറുപടി നല്‍കണമെന്നും അസദ്ദുദീന്‍ ഒവൈസി പറഞ്ഞു. 

click me!