Asani : അതിതീവ്ര ന്യൂന മർദ്ദം അസാനി ചുഴലികാറ്റായി മാറും; കേരളത്തിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യത, വടക്ക് ശക്തമാകും

Web Desk   | Asianet News
Published : Mar 22, 2022, 12:37 AM IST
Asani : അതിതീവ്ര ന്യൂന മർദ്ദം അസാനി ചുഴലികാറ്റായി മാറും; കേരളത്തിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യത, വടക്ക് ശക്തമാകും

Synopsis

കേരള - കർണാടക - ലക്ഷദ്വീപ്  തീരങ്ങളിൽ മത്സ്യതൊഴിലാളികൾ കടലിൽ പോകുന്നതിനും മത്സ്യബന്ധനത്തിനും തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്

തിരുവനന്തപുരം: ആന്തമാൻ കടലിലെ അതിതീവ്രന്യൂനമർദ്ദം ( Depression) അസാനി ( Asani) ചുഴലിക്കാറ്റായി മാറുന്നതോടെ കേരളത്തിലടക്കം ഒറ്റപ്പെട്ട മഴക്ക് സാധ്യത. പോർട്ട് ബ്ലെയറിൽ നിന്നും 100 കി.മീ അകലെയാണ് നിലവിൽ അതിതീവ്ര ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നത്. മ്യാൻമർ തീരത്താകും അസാനി ചുഴലിക്കാറ്റ് കരയിൽ പ്രവേശിക്കുകയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ചുഴലിക്കാറ്റ് പ്രതീക്ഷിച്ചതിലും ദുർബലമാകാനാണ് സാധ്യത.

കേരളത്തിൽ അടുത്ത 4 ദിവസം ഒറ്റപ്പെട്ട മഴ തുടരാൻ സാധ്യതയെന്നും അറിയിപ്പുണ്ട്.. വടക്കൻ കേരളത്തിൽ കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അസാനി പ്രഭാവത്താൽ മറ്റന്നാൾ മുതൽ മഴ കുടൂതൽ ശക്തമാകുമെന്നാണ് പ്രതീക്ഷ. കേരളത്തിൽ അടുത്ത 4 ദിവസം ഒറ്റപ്പെട്ട മഴ തുടരാൻ സാധ്യതയെന്നും അറിയിപ്പുണ്ട്. കോഴിക്കോട്, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ  ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കാണ് സാധ്യത. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും  സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ബംഗാൾ ഉൾക്കടലിൽ 'അസാനി' ചുഴലിക്കാറ്റ് മുന്നറിയിപ്പ്; കേരളത്തിൽ 5 ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

മത്സ്യബന്ധനത്തിന് വിലക്കില്ല

കേരള - കർണാടക - ലക്ഷദ്വീപ്  തീരങ്ങളിൽ മത്സ്യതൊഴിലാളികൾ കടലിൽ പോകുന്നതിനും മത്സ്യബന്ധനത്തിനും തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ശക്തമായ കാറ്റിലും മഴയിലും 110 കെവി ലൈൻ പൊട്ടിവീണു, ഒഴിവായത് വൻ ദുരന്തം 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആംബുലൻസ് സൗകര്യം നൽകിയില്ലെന്ന് ആരോപണം; ജാർഖണ്ഡിൽ നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് ബാഗിൽ ചുമന്ന് കുടുംബം
ഉത്ര കൊലക്കേസിന് സമാനം, മക്കൾ അച്ഛനെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്നു, കൃത്യം ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ