
ദില്ലി: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരണവുമായി നിർഭയയുടെ അമ്മ ആശാദേവി. രണ്ട് മാസത്തിലധികമായി സുശാന്തിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിലാണ് സുശാന്തിന്റെ കുടുംബം. കേസിൽ സിബിഐ അന്വേഷണത്തെക്കുറിച്ചുള്ള സുപ്രീം കോടതി വാദം കേൾക്കുന്നതിന് മുന്നോടിയായി സുശാന്തിന്റെ കുടുംബത്തിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയരിക്കുകയാണ് നിർഭയയുടെ അമ്മ ആശാദേവി. ഇവരുടെ കുടുംബത്തിന് ഉറപ്പായും നീതി ലഭിക്കുമെന്ന് ആശാദേവി പറഞ്ഞു.
'രാജ്യം മുഴുവനും നിങ്ങൾക്കൊപ്പമുണ്ടെന്ന് സുശാന്തിന്റെ കുടുംബത്തോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു.' ആശാദേവി ടൈംസ് നൗവിനോട് പറഞ്ഞു. സത്യം പുറത്തു വരുമെന്ന് സുശാന്തിന്റെ സഹോദരി ശ്വേത സിംഗ് കൃതിയോട് അവർ പറഞ്ഞു. സുപ്രീം കോടതിയും ഈ രാജ്യത്തെ ജനങ്ങളും നിങ്ങൾക്കൊപ്പമുണ്ട്. സുപ്രീം കോടതിയെ ഉറച്ച് വിശ്വസിക്കാൻ സുശാന്തിന്റെ പിതാവ് കെ കെ സിംഗിനോട് ആശാദേവി ആവശ്യപ്പെട്ടു. മകന്റെ മരണത്തെക്കുറിച്ച് സിബിഐ അന്വേഷണത്തിന് ഉത്തരവ് ഉണ്ടാകുമെന്ന് അദ്ദേഹത്തെ ആശാദേവി ആശ്വസിപ്പിക്കുകയും ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam