
ദില്ലി: നാല് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നേരത്തെ നടക്കുമെന്ന് റിപ്പോർട്ട്. ഉത്തർ പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ എന്നീ സംസ്ഥാനങ്ങളിലാണ് അടുത്ത വർഷം പകുതിയോടെ നടക്കുമെന്ന് പ്രതീക്ഷിച്ച തെരഞ്ഞെടുപ്പ് ആഴ്ചകൾക്ക് മുൻപേ നടന്നേക്കാമെന്ന് പറയുന്നത്. സെൻസസ് നടപടികളുടെ രണ്ടാം ഘട്ടം അടുത്ത വർഷം തുടങ്ങുന്ന സാഹചര്യത്തിലാണ് നടപടി. ഈ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വേഗത്തിലാക്കാൻ ബിജെപി കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകങ്ങൾക്ക് നിർദേശം നൽകി. ബംഗാൾ വിജയത്തിന്റെ പശ്ചാത്തലത്തിലുള്ള അനുകൂല അന്തരീക്ഷത്തിൽ നേരത്തെ തെരഞ്ഞെടുപ്പ് നടന്നാൽ ഗുണമാകുമെന്നും ബിജെപി നേതൃത്വം കരുതുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam