
തിരുവനന്തപുരം: നീറ്റ് പരീക്ഷ നടത്തിപ്പിൽ കേന്ദ്രസർക്കാരിനെതിരായ പ്രമേയം നിയമസഭ പാസാക്കി. ബിജെപിയുടെ ഭേദഗതി നിർദ്ദേശങ്ങൾ വോട്ടിനിട്ട് തള്ളിയാണ് പ്രമേയം പാസാക്കിയത്. ക്രമക്കേടിൽ നടപടിയെടുത്ത കേന്ദ്രസർക്കാരിനെ അഭിനന്ദിക്കണം എന്നായിരുന്നു വി മുരളീധരന്റെ ആവശ്യം. ലക്ഷക്കണക്കിന് വിദ്യാർത്ഥികളെ ആശങ്കയിൽ ആക്കിയ ക്രമക്കേടിൽ ഉത്തരവാദികൾക്കെതിരെ നടപടി വേണമെന്നും പരീക്ഷാ സമ്പ്രദായം സമഗ്രമായി പരിഷ്കരിക്കണമെന്നും ആണ് പ്രമേയം പറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam