അയോധ്യ സംഭാവനക്കൊള്ള: ; 'ഒരു മുസ്ലീം ഉണ്ടായിരുന്നെങ്കിൽ ഏറ്റുമുട്ടലോ വീട് പൊളിക്കലോ ഉണ്ടാകുമായിരുന്നു'; യുപി സ‍ർക്കാരിനെ പരിഹസിച്ച് ഒവൈസി

Published : Jun 30, 2026, 12:57 PM IST
ayodhya ram temple theft owaisi mocks up government

Synopsis

ക്ഷേത്രത്തിന്റെ ട്രസ്റ്റിൽ ഒരു മുസ്ലിം അം​ഗം ഉണ്ടായിരുന്നെങ്കിൽ ഇതുപോലെയാകുമോ സർക്കാർ നടപടി സ്വീകരിക്കുകയെന്നും മുസ്ലിം അം​ഗമാണ് ട്രസ്റ്റിലുണ്ടായിരുന്നതെങ്കിൽ ഒരു ഏറ്റുമുട്ടലോ വീട് ഇടിച്ചുനിരത്തലോ ഉണ്ടാകുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ ഉത്തർപ്രദേശ് സർക്കാർ ഇരട്ടത്താപ്പ് കാണിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ബിജ്നോർ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ ഉത്തർപ്രദേശിലെ ബിജെപി സർക്കാരിനെ പരിഹസിച്ച് എംപിയും എഐഎംഐഎം അധ്യക്ഷനുമായ അസദുദ്ദീൻ ഒവൈസി. ക്ഷേത്രത്തിന്റെ ട്രസ്റ്റിൽ ഒരു മുസ്ലിം അം​ഗം ഉണ്ടായിരുന്നെങ്കിൽ ഇതുപോലെയാകുമോ സർക്കാർ നടപടി സ്വീകരിക്കുകയെന്നും മുസ്ലിം അം​ഗമാണ് ട്രസ്റ്റിലുണ്ടായിരുന്നതെങ്കിൽ ഒരു ഏറ്റുമുട്ടലോ വീട് ഇടിച്ചുനിരത്തലോ ഉണ്ടാകുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ ഉത്തർപ്രദേശ് സർക്കാർ ഇരട്ടത്താപ്പ് കാണിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ബിജ്നോറിൽ നടന്ന പൊതുയോ​ഗത്തിലാണ് രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ ഒവൈസി ബിജെപി സ‍ർക്കാരിനെതിരേ ആഞ്ഞടിച്ചത്. 'ട്രസ്റ്റിലും അഴിമതിയിലും ഒരു മുസ്ലിം അം​ഗം പങ്കാളിയായിരുന്നെങ്കിൽ ഒരു ഏറ്റുമുട്ടലോ അല്ലെങ്കിൽ ആ വ്യക്തിയുടെ വീട് ഇടിച്ചുനിരത്തലോ ഉണ്ടാകുമായിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. നിലവിൽ സംഭാവനക്കൊള്ളയിൽ പ്രതികൾ അറസ്റ്റിലായിട്ടും ഒരു വീടും തകർത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തൃണമൂൽ കോൺഗ്രസിന് ഇരട്ടപ്രഹരം: യുവ നേതാവ് കോൺഗ്രസിൽ ചേർന്നു; ഹിലി പഞ്ചായത്ത് സമിതിയിലും കൂട്ടരാജി
വിജയ് ആഗ്രഹം പറഞ്ഞു, ചരിത്ര തീരുമാനത്തിന് സര്‍ക്കാര്‍; തമിഴ്‌നാട്ടിൽ ഇനി സര്‍ക്കാര്‍ വാങ്ങുക എസി ബസുകൾ മാത്രമെന്ന് ഗതാഗത മന്ത്രിയുടെ പ്രഖ്യാപനം