തൃണമൂൽ കോൺഗ്രസിന് ഇരട്ടപ്രഹരം: യുവ നേതാവ് കോൺഗ്രസിൽ ചേർന്നു; ഹിലി പഞ്ചായത്ത് സമിതിയിലും കൂട്ടരാജി

Published : Jun 30, 2026, 12:16 PM IST
Prosenjit Das

Synopsis

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന് കനത്ത തിരിച്ചടി. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ മാൽഡ ജില്ലാ യൂത്ത് തൃണമൂൽ അധ്യക്ഷൻ പ്രസൻജിത് ദാസ് കോൺഗ്രസിൽ ചേർന്നു. ഇതിനിടെ സൗത്ത് ദിനാജ്പൂരിലെ ഹിലി പഞ്ചായത്ത് സമിതിയിൽ പ്രസിഡന്റ് ഉൾപ്പെടെ ആറ് തൃണമൂൽ അംഗങ്ങൾ രാജിവെച്ച് ഭരണ പ്രതിസന്ധി സൃഷ്ടിച്ചു.

മാൽഡ: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് പരാജയപ്പെട്ടതിന് പിന്നാലെ മാൽഡ ജില്ലാ യൂത്ത് തൃണമൂൽ കോൺഗ്രസ് അധ്യക്ഷൻ പ്രസൻജിത് ദാസ് പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. പാർട്ടിയിലുണ്ടായ കടുത്ത ആഭ്യന്തര ഭിന്നതയും തകർച്ചയും തുടരുന്നതിനിടയിലാണിത്. മാൽഡയിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളായ ഇഷാ ഖാൻ ചൗധരി, മൗസം നൂർ എന്നിവരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം ഔദ്യോഗികമായി കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസിനുള്ളിൽ വലിയ തോതിലുള്ള വിമത നീക്കങ്ങളാണ് ഉടലെടുത്തിരുന്നത്. പാർട്ടി നേതൃത്വത്തിന്റെ തീരുമാനങ്ങളിലുള്ള അതൃപ്തിയും ആഭ്യന്തര തർക്കങ്ങളുമാണ് ജില്ലയിൽ യുവാക്കൾക്കിടയിൽ വലിയ സ്വാധീനമുള്ള പ്രസൻജിത് ദാസിനെ ഒടുവിൽ കോൺഗ്രസ് പാളയത്തിൽ എത്തിച്ചത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി മാൾഡ ജില്ലയിലെ തൃണമൂൽ കോൺഗ്രസ് കോട്ടകളിൽ വിള്ളൽ വീഴ്ത്തുന്നതാണ് പ്രസൻജിത് ദാസിന്റെ രാഷ്ട്രീയ മാറ്റം. ഇഷാ ഖാൻ ചൗധരിയും മൗസം നൂറും അദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുകയും, പ്രസൻജിത് ദാസിന്റെ കടന്നുവരവ് മാൽഡയിലും പരിസര പ്രദേശങ്ങളിലും കോൺഗ്രസ് പ്രസ്ഥാനത്തിന് പുതിയൊരു ഉണർവും കരുത്തും പകരുമെന്ന് വ്യക്തമാക്കുകയും ചെയ്തു.

അതിനിടെ സൗത്ത് ദിനാജ്പൂർ ജില്ലയിലെ ഹിലി പഞ്ചായത്ത് സമിതിയിൽ കൂട്ട രാജിയുണ്ടായി. പഞ്ചായത്ത് സമിതി സഭാപതിയും (പ്രസിഡന്റ്) തൃണമൂൽ കോൺഗ്രസ് നേതാവുമായ സരസ്വതി സർക്കാർ മണ്ഡലും അഞ്ച് ഭരണകക്ഷി അംഗങ്ങളുമാണ് ഇന്നലെ രാജിവെച്ചത്. ഇതോടെ തൃണമൂൽ കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്ത് സമിതി ഭരണസമിതിയുടെ നിലനിൽപ്പ് തന്നെ അനിശ്ചിതത്വത്തിലായി. സമിതിയിലെ മറ്റ് അഞ്ച് തൃണമൂൽ അംഗങ്ങൾ രാജിവെച്ചിട്ടില്ല. 14 സീറ്റുകളാണ് ഹിലി പഞ്ചായത്ത് സമിതിയിലുള്ളത്. 2023-ൽ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 11 സീറ്റുകൾ നേടി തൃണമൂൽ കോൺഗ്രസ് വൻ ഭൂരിപക്ഷത്തോടെയാണ് ഭരണം പിടിച്ചത്. ബിജെപിക്ക് രണ്ടും സിപിഎമ്മിന് ഒരു സീറ്റുമാണ് ഇവിടെയുള്ളത്. തൃണമൂലിന്റെ 11 അംഗങ്ങളിൽ ആറ് പേർ ഒന്നിച്ച് രാജിവെച്ചതോടെ ഭൂരിപക്ഷം നഷ്ടപ്പെടുന്ന സാഹചര്യമാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വിജയ് ആഗ്രഹം പറഞ്ഞു, ചരിത്ര തീരുമാനത്തിന് സര്‍ക്കാര്‍; തമിഴ്‌നാട്ടിൽ ഇനി സര്‍ക്കാര്‍ വാങ്ങുക എസി ബസുകൾ മാത്രമെന്ന് ഗതാഗത മന്ത്രിയുടെ പ്രഖ്യാപനം
കർണാടകയിൽ SIR: പേര് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി ഡി കെ ശിവകുമാർ, ഇല്ലെങ്കിൽ സർക്കാർ ആനുകൂല്യങ്ങൾ നഷ്ടപ്പെടുമെന്നും മുന്നറിയിപ്പ്