ഇംഫാലിൽ അസം റൈഫിൾസ് ട്രക്കിന് നേരെ ആക്രമണം, രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു; അഞ്ചുപേര്‍ക്ക് പരിക്ക്

Published : Sep 19, 2025, 08:04 PM ISTUpdated : Sep 19, 2025, 08:17 PM IST
assam rifles truck attack

Synopsis

ഇംഫാലിൽ അസം റൈഫിൾസ് ട്രക്കിന് നേരെ ആക്രമണം. ആക്രമണത്തിൽ രണ്ടു ജവാന്മാര്‍ വീരമൃത്യു വരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റതായാണ് വിവരം

ദില്ലി: ഇംഫാലിൽ അസം റൈഫിൾസ് ട്രക്കിന് നേരെ ആക്രമണം. ആക്രമണത്തിൽ രണ്ട് ജവാന്മാര്‍ വീരമൃത്യു വരിച്ചു. ഇംഫാലിന്‍റെ സമീപ പ്രദേശത്തുള്ള നംബോൾ മേഖലയിൽ ഇംഫാൽ വിമാനത്താവളത്തിൽ നിന്ന് ഏകദേശം 8 കിലോമീറ്റർ അകലെയാണ് ആക്രമണം നടന്നതെന്ന റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. അക്രമികള്‍ പതിയിരുന്ന് ട്രക്കിന് നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തിൽ അഞ്ചുപേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. പ്രദേശവാസികളും പൊലീസും ചേര്‍ന്നാണ് പരിക്കേറ്റ ജവാന്മാരെ ആശുപത്രിയിലെത്തിച്ചത്.

 

 

 

 

 

PREV
Read more Articles on
click me!

Recommended Stories

2025 ലെ ഇന്ത്യക്കാരുടെ സെർച്ച് ഹിസ്റ്ററി പരസ്യമാക്കി ഗൂഗിൾ! ഐപിഎൽ മുതൽ മലയാളിയുടെ മാർക്കോയും ഇഡലിയും വരെ ലിസ്റ്റിൽ
എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി