'രാജ്യത്തെ യുവാക്കളെ ഓ‍ർത്ത് അഭിമാനം'; സമരക്കാർക്ക് അഭിനന്ദനവുമായി രാഹുൽ, സിജെപിയുടെ പേര് പറഞ്ഞില്ല

Published : Oct 10, 2026, 06:17 PM IST
Rahul gandhi

Synopsis

ദില്ലിയിൽ നടക്കുന്ന പ്രക്ഷോഭങ്ങളെ പിന്തുണച്ച് രാഹുൽ ഗാന്ധി രംഗത്തെത്തി. മോദിയും അമിത് ഷായും ഭീരുക്കളാണെന്നും ഭരണഘടനയെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. യുവാക്കളോട് സമരം തുടരാനും രാഹുൽ വീഡിയോ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടു.

ദില്ലി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് പ്രക്ഷോഭം മുറുകുമ്പോൾ രാജ്യത്തെ യുവാക്കളെ ഓ‍ർത്ത് അഭിമാനമെന്ന് രാഹുൽ ഗാന്ധി. സിജെപിയുടെ പേരെടുത്ത് പറയാതെയാണ് പ്രതികരണം. മോദിയും അമിത്ഷായും ഭീരുക്കളാണെന്നും പതിനായിരക്കണക്കിന് പൊലീസിനെ ഇറക്കിയാലും പിന്തിരിയില്ലെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. വീഡിയോ സന്ദേശത്തിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം. യുവാക്കളോട് സമരം തുടരാനും രാഹുൽ ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആർഎസ്എസിനുമെതിരെദശാബ്ദത്തിലേറെയായി ഞാൻ പോരാട്ടം നടത്തുന്നു. കൈവെള്ളയെന്ന പോലെ അവരുടെ ഉള്ളും പുറവും എനിക്കറിയാം. ഭീരുത്വമാണ് ഇവരുടെ സ്വഭാവം. നരേന്ദ്രമോദി, അമിത് ഷാ, മോഹൻ ഭാഗവത്, ഗ്യാനേഷ് കുമാർ, അജിത് ഡോവൽ എന്നിവരാണ് വില്ലന്മാർ. അവർക്ക് ചുറ്റുമുള്ള ഇടം ചുരുങ്ങിക്കൊണ്ടിരിക്കുകയാണെന്നും ആ ഇടങ്ങൾ നമ്മൾ അടച്ചുകൊണ്ടിരിക്കുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. എല്ലാ പൊലീസുകാരെയും വിളിച്ച് എല്ലാ നേതാക്കളെയും യുവാക്കളെയും അറസ്റ്റ് ചെയ്യൂ. എന്നാലും ഞങ്ങൾ പിന്നോട്ട് പോകില്ല. എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂവെന്നും രാഹുൽ മുന്നറിയിപ്പ് നൽകി. ഭരണഘടനയെ സംരക്ഷിക്കാനായി ഏതറ്റം വരെയും പോകും. നമ്മുടെ ഭരണഘടനയെ ആക്രമിച്ചവരേയും ഈ ഭരണകൂടത്തേയും പരാജയപ്പെടുത്തുമെന്നും ഞങ്ങൾ ഉറപ്പാക്കുമെന്നും രാഹുൽ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'രാഹുൽ രാജ്യത്ത് അരാജകത്വം പരത്തുന്നു, തെരഞ്ഞെടുപ്പ് കാലത്ത് വിദേശത്ത് പോകാതെ കഠിനാധ്വാനം ചെയ്തിരുന്നെങ്കിൽ ഈ ഗതി വരില്ലായിരുന്നു', വിമർശിച്ച് ബിജെപി
സിജെപി പ്രവർത്തകരെ വിട്ടയക്കണം; ഇല്ലെങ്കിൽ നിരാഹാര സമരമെന്ന് സോനം വാങ് ചുക്ക്, അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യം