ദില്ലി പ്രതിഷേധം; അക്രമം ഒഴിവാക്കാനായതിൽ കേന്ദ്രത്തിന് ആശ്വാസം, കലാപമുണ്ടാക്കാനുള്ള നാടകം പൊളിഞ്ഞെന്ന് ബിജെപി

Published : Oct 10, 2026, 06:21 PM IST
cjp protest

Synopsis

ജൂലൈ 20ലെ അക്രമസംഭവങ്ങൾ ആവർത്തിക്കാതെ ദില്ലിയിലെ സിജെപി പ്രതിഷേധം നേരിടാൻ കഴിഞ്ഞെന്ന് ആശ്വാസത്തിൽ കേന്ദ്ര സർക്കാർ. ഗ്യാനേഷ് കുമാറിന്റെ രാജിക്കായി തിങ്കളാഴ്ച മുതൽ കോൺഗ്രസും ഇന്ത്യാ സഖ്യവും സമ്മർദ്ദം ശക്തമാക്കും.

ദില്ലി: നൂറുകണക്കിനാളുകൾ ദില്ലിയിലെത്തിയെങ്കിലും ജൂലൈ ഇരുപതിലേതിന് സമാനമായ അക്രമവും ബലപ്രയോഗവും ഒഴിവാക്കാനായതിൻറെ ആശ്വാസത്തിലാണ് കേന്ദ്ര സർക്കാർ. ദില്ലിയിൽ കലാപമുണ്ടാക്കാനുള്ള നാടകം പൊളിഞ്ഞെന്ന് ബിജെപി ആരോപിച്ചു. ഗ്യാനേഷ് കുമാറിൻറെ രാജിക്കായുള്ള സമ്മർദ്ദം തിങ്കളാഴ്ച മുതൽ ശക്തമാക്കാനാണ് കോൺഗ്രസ് തീരുമാനം.

ജൂലൈ ഇരുപതിന് ദില്ലിയിൽ നടന്ന പാർലമെൻറ് മാർച്ചിലെ സംഘർഷവും പെല്ലറ്റ് അടക്കം പ്രയോഗിച്ച് സുരക്ഷ സേന ഇത് നേരിട്ട രീതിയും കേന്ദ്ര സർക്കാരിന് തിരിച്ചടിയായിരുന്നു. ധർമ്മേന്ദ്ര പ്രധാൻറെ രാജിയിലേക്ക് ആ കാഴ്ചകൾ നയിച്ചു. പഴയ വീഴ്ചകൾ വിലയിരുത്തിയാണ് ഇന്ന് സിജെപി പ്രഖ്യാപിച്ച സമരം നേരിടാൻ ദില്ലി പൊലീസ് പദ്ധതി തയ്യാറാക്കിയത്. അമിത് ഷാ നീക്കങ്ങൾ നേരിട്ട് നിരീക്ഷിച്ചു. ജന്തർമന്തറിലേക്ക് ആരും കയറാതെ നിയന്ത്രിക്കാൻ പൊലീസിനായി. ജൂലൈ ഇരുപതിൽ എത്തിയതിൻറെ പത്തിലൊന്ന് പ്രതിഷേധക്കാർ പോലും ഇത്തവണയില്ലെന്നതും സർക്കാരിന് ആശ്വാസമാണ്. എന്നാൽ വിമാനത്തിനുള്ളിൾ കയറി പൊലീസിന് നേതാക്കളെ കസ്റ്റഡിയിൽ എടുക്കേണ്ടി വന്നത് സർക്കാരിൻറെ ആശങ്കയുടെ തെളിവായി. എത്ര ദിവസം ഈ നിയന്ത്രണങ്ങൾ തുടരാനാവും എന്ന ചോദ്യവും ഉയരുന്നു. സിജെപി പ്രതിഷേധത്തിൾ നിന്ന് മാറി നില്ക്കാനായിരുന്നു ഇന്ത്യ സഖ്യത്തിലെ പൊതു ധാരണയെങ്കിലും ഇടതു നേതാക്കളും മ്മത ബാനർജിയും സജീവമായി പങ്കെടുത്തു. സിജെപിയുമായി ചേരാതെ ഇന്ത്യസഖ്യം കഴിഞ്ഞയാഴ്ച തുടങ്ങിയ നീക്കങ്ങൾ തിങ്കളാഴ്ച സജീവമാക്കാനാണ് കോൺഗ്രസ് തീരുമാനം. പ്രതിഷേധത്തിന് രാഹുൽ ഗാന്ധി നല്കുന്ന നേതൃത്വവും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

രാഹുലും സിജെപിയും അരാജകത്വം പടർത്തുന്നു എന്ന പ്രചാരണം ബിജെപി ശക്തമാക്കുകയാണ്. ഇന്നത്തെ സമരാഹ്വാനം രാഷ്ട്രീയ സംഘടനകൾ അല്ലാതെ സാധാരണ ജനം ഏറ്റെടുത്തില്ലെന്നാണ് ബിജെപി വിലയിരുത്തൽ. ഗ്യാനേഷ് കുമാറിൻറെ രാജിയിലേക്ക് ഈ സമരം എത്തുമോ എന്നതിൽ സിജെപിക്കും ഇന്ത്യാസഖ്യത്തിനും ഇനി എന്തു ചെയ്യാനാകും എന്നതും കോടതി നടപടികളും നിർണ്ണായകമാകും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'രാജ്യത്തെ യുവാക്കളെ ഓ‍ർത്ത് അഭിമാനം'; സമരക്കാർക്ക് അഭിനന്ദനവുമായി രാഹുൽ, സിജെപിയുടെ പേര് പറഞ്ഞില്ല
'രാഹുൽ രാജ്യത്ത് അരാജകത്വം പരത്തുന്നു, തെരഞ്ഞെടുപ്പ് കാലത്ത് വിദേശത്ത് പോകാതെ കഠിനാധ്വാനം ചെയ്തിരുന്നെങ്കിൽ ഈ ഗതി വരില്ലായിരുന്നു', വിമർശിച്ച് ബിജെപി