'സംസ്ഥാനത്ത് ലൗ ജിഹാദ് ഉൾപ്പെടെ ആക്രമണം വ്യാപകം'; ഉത്തരാഖണ്ഡിൽ മഹാ പഞ്ചായത്ത് വിളിച്ച് മുസ്ലീം സംഘടനകൾ

Published : Jun 12, 2023, 11:26 AM ISTUpdated : Jun 12, 2023, 11:46 AM IST
'സംസ്ഥാനത്ത് ലൗ ജിഹാദ് ഉൾപ്പെടെ ആക്രമണം വ്യാപകം'; ഉത്തരാഖണ്ഡിൽ മഹാ പഞ്ചായത്ത് വിളിച്ച് മുസ്ലീം സംഘടനകൾ

Synopsis

സംസ്ഥാനത്ത് ലൗ ജിഹാദ് ആരോപിച്ച് സമുദായത്തിന് നേരെ ആക്രമണം നടക്കുന്നുവെന്ന പരാതിയെ തുടർന്നാണ് മുസ്ലിം സംഘടനകൾ മഹാ പഞ്ചായത്ത് വിളിച്ചിരിക്കുന്നത്. ഈ മാസം 18 ന് ഡെറാഡൂണിലാണ് മഹാ പഞ്ചായത്ത് വിളിച്ചത്. 

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മഹാ പഞ്ചായത്ത് വിളിച്ച് മുസ്ലീം സംഘടനകൾ. സംസ്ഥാനത്ത് ലൗ ജിഹാദ് ആരോപിച്ച് സമുദായത്തിന് നേരെ ആക്രമണം നടക്കുന്നുവെന്ന പരാതിയെ തുടർന്നാണ് മുസ്ലിം സംഘടനകൾ മഹാ പഞ്ചായത്ത് വിളിച്ചിരിക്കുന്നത്. ഈ മാസം 18 ന് ഡെറാഡൂണിലാണ് മഹാ പഞ്ചായത്ത് വിളിച്ചത്. 

ഉത്തരകാശിയിലെ സംഘർഷങ്ങൾക്ക് പിന്നാലെയാണ് നടപടി. 14കാരിയെ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് സംഘർഷങ്ങൾ ഉടലെടുത്തിരുന്നു. ലൗ ജിഹാദ് ആണെന്ന് ആരോപിച്ച് മുസ്ലിം വീടുകൾക്ക് നേരെ ആക്രമണങ്ങളും നടന്നിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് മുസ്ലിം സംഘടനകൾ മഹാപഞ്ചായത്ത് വിളിച്ചിരിക്കുന്നത്. അതേസമയം, മുസ്ലിം സംഘടനകളുടെ നീക്കത്തെ തള്ളി ബിജെപിയും കോൺഗ്രസും രം​ഗത്തെത്തിയിട്ടുണ്ട്. 

യുവതി ഒളിച്ചോടി, സഹോദരങ്ങൾക്കും അമ്മക്കുമെതിരെ 'ലൗ ജിഹാദ്' കേസെടുത്ത് പൊലീസ്, നാല് ദിവസത്തിന് ശേഷം ട്വിസ്റ്റ്

PREV
Read more Articles on
click me!

Recommended Stories

വിറപ്പിച്ച് ചെള്ളുപനി; മൂന്ന് പേർ കൂടി മരിച്ചതോടെ മരണസംഖ്യ എട്ടായി; പ്രതിരോധ മരുന്നുകൾ ശേഖരിച്ച് ആന്ധ്രപ്രദേശ് സർക്കാർ
കോൺഗ്രസ് വന്ദേമാതരത്തെ അപമാനിച്ചു ,വന്ദേമാതരത്തെ ഗാന്ധിജി ദേശീയ ഗീതമായി കണ്ടു,ലീഗിൻ്റെ സമ്മർദ്ദത്തിന് വഴങ്ങി നെഹ്റു അത് വെട്ടിമുറിച്ചുവെന്ന് മോദി