
ദില്ലി: മധ്യപ്രദേശിലെ ഇൻഡോറിൽ ലോക്കോ പൈലറ്റ് സമോസ വാങ്ങാൻ ട്രെയിൻ നിർത്തിയെന്ന ആരോപണം തള്ളി അധികൃതർ. എഞ്ചിനീയറിംഗ് ജോലികൾക്ക് വേണ്ടിയാണ് ട്രെയിൻ നിർത്തിയതെന്നും ആ സമയത്താണ് ലോക്കോ പൈലറ്റ് സമോസയും കച്ചോരിയും വാങ്ങാൻ പോയതെന്നും പശ്ചിമ റെയിൽവേ ഡിവിഷണൽ മാനേജർ അറിയിച്ചു. സംഭവത്തിൽ റെയിൽവേ അന്വേഷണം നടത്തുന്നുണ്ട്. ഇൻഡോറിൽ നിന്നും അംബേദ്കർ നഗറിലേക്ക് പോയ ഡെമു പാസഞ്ചർ ട്രെയിൻ ഇൻഡോറിന് സമീപം നിർത്തിയാണ് ലോക്കോ പൈലറ്റ് സമോസ വാങ്ങിയത്. പത്ത് മിനിറ്റോളം ട്രെയിൻ നിർത്തിയിട്ടെന്നാണ് വിമർശനം ഉയർന്നത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam