
ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി യുവതിക്ക് നേരെ ഓട്ടോ ഡ്രൈവറുടെ അതിക്രമം. ബെംഗളൂരുവിലെ കോറമംഗലയിലാണ് സംഭവം. ബുക്ക് ചെയ്ത ലൊക്കേഷനിലേക്ക് പോകാൻ കൂട്ടാക്കാതെ യൂബർ ഓട്ടോ ഡ്രൈവർ യുവതിയെ പാതിവഴിയിൽ ഇറക്കിവിടാൻ ശ്രമിക്കുകയായിരുന്നു. തെരുവുനായ ശല്യം ഉണ്ടെന്നും ബുക്ക് ചെയ്ത ലോക്കേഷനില്‍ തന്നെ എത്തിക്കണമെന്നും യുവതി പറഞ്ഞിട്ടും ഓട്ടോ ഡ്രൈവര്‍ വഴങ്ങിയില്ല. കാർ പോകുന്ന സ്ഥലമായിട്ടും വാഹനം തിരിക്കാൻ സ്ഥലമില്ലെന്ന് പറഞ്ഞ് യുവതിയോട് ഓട്ടോ ഡ്രൈര്‍ തട്ടിക്കയറുകയായിരുന്നു.മുഖത്തടിക്കുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. ആരോട് പരാതി പറഞ്ഞാലും പ്രശ്നമില്ലെന്നാണ് ഓട്ടോ ഡ്രൈവർ മറുപടി നൽകിയത്.
പ്രതിഷേധിച്ചപ്പോൾ യുവതിയെ കയറ്റി ഓട്ടോയുമായി തിരികെ പോകാനും ശ്രമിച്ചു. KA 41 C 2777 എന്ന ഓട്ടോറിക്ഷയുടെ ഡ്രൈവറാണ് യുവതിക്കുനേരെ അതിക്രമം കാണിച്ചത്. അതിക്രമത്തിന്‍റെ വീഡിയോയും യുവതി എക്സിൽ പോസ്റ്റ് ചെയ്തു. തനിക്കുണ്ടായ അനുഭവവും യുവതി എക്സിൽ വിവരിച്ചു. സംഭവത്തിൽ യൂബറിന് പരാതി നൽകുമെന്നും യുവതി വ്യക്തമാക്കി.ബെംഗളൂരുവിൽ എപ്പോഴും നടക്കുന്ന സംഭമാണിതെന്നും യൂബര്‍ ഓട്ടോ ബുക്ക് ചെയ്യുപ്പോള്‍ പലപ്പോഴും ഈ പ്രശ്നം നേരിടാറുണ്ടെന്നും യുവതി പറഞ്ഞു. പാതി വഴിയിൽ ഇറക്കിവിട്ടതിനെ ചോദ്യം ചെയ്തപ്പോള്‍ തന്നെ ഭീഷണിപ്പെടുത്തുകയും അടിക്കാൻ മുതിര്‍ന്നുവെന്നും യുവതി പറഞ്ഞു. കാറടക്കം പോകുന്ന വഴിയിലൂടെ ഓട്ടോ പോകില്ലെന്ന് പറഞ്ഞായിരുന്നു കയ്യേറ്റ ശ്രമമെന്നും യുവതി പറഞ്ഞു. ഇന്നലെ രാത്രി നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്.കോറമംഗലയിലെ താമസ്ഥലത്തേക്ക് പോകാനാണ് യൂബര്‍ ഓട്ടോ വിളിച്ചത്. 300 രൂപയാണ് നിരക്ക് കാണിച്ചത്. തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് യുവതി വീഡിയോ സഹിതമാണ് എക്സിൽ പോസ്റ്റ് ചെയ്തത്. യുവതിയുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam