
ദില്ലി: ഇന്ത്യൻ പ്രതിരോധ സേനയിൽ ടു-സ്റ്റാർ റാങ്കിലെത്തുന്ന മെഡിക്കൽ ഇതര വിഭാഗത്തിലെ ആദ്യ വനിതാ ഓഫീസറായി എയർ വൈസ് മാർഷൽ ശക്തി ശർമ്മ. സെപ്റ്റംബർ ഒന്നിന് എയർ ഹെഡ്ക്വാർട്ടേഴ്സിൽ അസിസ്റ്റൻ്റ് ചീഫ് ഓഫ് എയർ സ്റ്റാഫ് (എജ്യുക്കേഷൻ) ആയി ശക്തി ശർമ്മ ചുമതലയേറ്റു.
1994 ജൂൺ 18നാണ് ശക്തി ശർമ്മ വ്യോമസേനയുടെ എജ്യുക്കേഷൻ ബ്രാഞ്ചിൽ കമ്മീഷൻ ചെയ്യപ്പെട്ടത്. പരിശീലന സ്ഥാപനങ്ങൾ, ഫീൽഡ് സ്റ്റേഷനുകൾ, കമാൻഡ് ഹെഡ്ക്വാർട്ടേഴ്സ്, എയർ ഹെഡ്ക്വാർട്ടേഴ്സ് എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ശക്തി ശർമ്മയ്ക്ക് വലിയ അനുഭവസമ്പത്തുണ്ട്.
ഇന്ത്യൻ വ്യോമസേനയ്ക്ക് ഇതൊരു ചരിത്ര മുഹൂർത്തമാണെന്ന് വ്യോമസേന എക്സിലൂടെ അറിയിച്ചു. ഇന്ത്യൻ പ്രതിരോധ സേനയിലെ വനിതാ ഓഫീസർമാരുടെ യാത്രയിലെ ഒരു പുതിയ അധ്യായം കുറിക്കുന്ന സുപ്രധാന നേട്ടമാണിതെന്നും മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട അവരുടെ സ്തുത്യർഹമായ സേവനം 'Touch the Sky with Glory' എന്ന ലക്ഷ്യത്തിലേക്ക് തലമുറകളെ പ്രചോദിപ്പിക്കുന്നത് തുടരുന്നുവെന്നും വ്യോമസേന വ്യക്തമാക്കി.
A historic milestone for the Indian Air Force.
On 01 Sep 2026, Air Vice Marshal Shakti Sharma became the first woman officer (non-medical) in the Indian Defence Services to attain the rank of Air Vice Marshal (or equivalent). She assumed the appointment of Assistant Chief of… pic.twitter.com/9IulN6QjOb— Indian Air Force (@IAF_MCC) September 1, 2026
ഐഐടി കാൺപൂരിലും പൂനെ യൂണിവേഴ്സിറ്റിയിലും ഐഎഎഫ് ചെയർസ് ഓഫ് എക്സലൻസ് സ്ഥാപിക്കുന്നതടക്കം പ്രധാന പദ്ധതികൾക്ക് ശക്തി ശർമ്മ നേതൃത്വം നൽകിയിട്ടുണ്ട്. അക്കാദമിക, പ്രതിരോധ തന്ത്രപരമായ സഹകരണം മെച്ചപ്പെടുത്തുകയായിരുന്നു ഇതിൻ്റെ ലക്ഷ്യം. കപൂർത്തല സൈനിക് സ്കൂളിലെ പ്രിൻസിപ്പാളായി സേവനമനുഷ്ഠിച്ച്, ഒരു സൈനിക് സ്കൂളിന് നേതൃത്വം നൽകുന്ന ആദ്യ വനിതാ ഓഫീസർ എന്ന നേട്ടവും ശക്തി ശർമ്മ സ്വന്തമാക്കിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam