മോദിയെ മാത്രമല്ല, പ്രതിപക്ഷത്തെയും ലക്ഷ്യമിട്ട് ഇറാൻ, ഖമനേയിയുടെ സംസ്‌കാര ചടങ്ങുകളിലേക്ക് കോൺഗ്രസ് നേതാക്കൾക്ക് ക്ഷണം

Published : Jul 02, 2026, 01:19 AM IST
IRAN

Synopsis

ഇസ്രായേൽ-യു.എസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്‌കാര ചടങ്ങിലേക്ക് കോൺഗ്രസ് നേതാക്കൾക്ക് ക്ഷണം. മല്ലികാർജുൻ ഖർഗെ, സൽമാൻ ഖുർഷിദ്, പവൻ ഖേര എന്നിവരെ ഇറാൻ ഔദ്യോഗികമായി ക്ഷണിച്ചു. 

സ്രായേൽ-യു.എസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ ഇന്ത്യയിൽ നിന്നും കോൺഗ്രസ് നേതാക്കൾക്ക് ക്ഷണം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, സൽമാൻ ഖുർഷിദ്, പവൻ ഖേര എന്നിവരെ ഇറാൻ ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ട്. ജൂലൈ 5 മുതൽ 9 വരെ ടെഹ്റാൻ, ഖോം, മശ്ഹദ് എന്നിവിടങ്ങളിലായാണ് ചടങ്ങുകൾ നടക്കുന്നത്. ജസ്റ്റിസ് മാർക്കണ്ഡേയ കഡ്ജുവിനും ക്ഷണം ലഭിച്ചിട്ടുണ്ട്.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പി അധ്യക്ഷൻ നിതിൻ നബീനെയും കോൺഗ്രസ് നേതാക്കളെയും കൂടാതെ ചില പ്രമുഖരെയും ഇറാൻ ക്ഷണിച്ചിട്ടുണ്ട്. ഇന്ത്യാ ഗവൺമെന്റിനെ പ്രതിനിധീകരിച്ച് ബിഹാർ ഗവർണർ സയ്യിദ് അതാ ഹസ്നൈനും, വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിറ്റയുമാണ് ചടങ്ങിൽ പങ്കെടുക്കുന്നത്. 

മാർച്ച് 1-ന് അമേരിക്കയും ഇസ്രായേലും ടെഹ്‌റാനിലെ ഔദ്യോഗിക വസതിയിൽ സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടത്.   ഔദ്യോഗിക വിവരങ്ങൾ പ്രകാരം അലി ഖമേനിയുടെ സംസ്കാര ചടങ്ങുകൾ ജൂലൈ 9-ന് ഇറാനിൽ വെച്ച് നടത്താനാണ് നിശ്ചയിച്ചത്.

ഹോർമൂസിൽ കൂറ്റൻ കപ്പൽ മണൽത്തിട്ടയിലിടിച്ച് നിശ്ചലമായി

 അതിനിടെ, ഹോർമൂസിൽ കൂറ്റൻ കപ്പൽ  മണൽത്തിട്ടയിലിടിച്ച് നിശ്ചലമായി. ഇറാൻ നൽകിയ റൂട്ടിലൂടെയല്ലാതെ പോകാൻ ശ്രമിച്ചതാണ് അപകട കാരണമെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട്ചെയ്തു. മണൽത്തിട്ടയിലുറച്ച കപ്പലിന്റെ  ദൃശ്യങ്ങളും പുറത്തുവിട്ടു.  അതിനിടെ മൈനുകൾ നീക്കം ചെയ്യൽ സങ്കീർണമാണെന്ന് ഖത്തർ പറഞ്ഞു. അന്താരാഷ്ട്ര വിദഗ്ദ  സഹായം വേണമെന്നും ഖത്തർ. ദോഹയിൽ അമേരിക്ക- ഇറാൻ സംഘങ്ങൾ സമാധാന ധാരണയുടെ ഭാഗമായ സാങ്കേതിക വിഷയങ്ങളിൽചർച്ചകൾ പുനരാരംഭിച്ചു.  

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എന്തൊക്കെയാണ് തമിഴ്നാട്ടിൽ സംഭവിക്കുന്നത്? അമിത് ഷായെ കണ്ട് ​ഗവർണർ, ടിവികെ സർക്കാർ കാലാവധി തികക്കുമെന്ന് വിജയ്
കുംഭമേള വൈറൽ താരത്തിന്റെ വിവാഹം: ഭർത്താവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശ് കോടതി, കേരള ഹൈക്കോടതിയെ സമീപിച്ച് ഫർമാൻ