
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ പ്രതികളുടെ മൊബൈൽഫോണുകളുടെ ഫോറൻസിക് പരിശോധന പൂർത്തിയായി. പ്രതികളുടെ മൊബൈൽ ഫോണുകളിൽ നിർണ്ണായക വിവരങ്ങളുണ്ടെന്നാണ് സൂചന. ക്ഷേത്രത്തിലെ 45 ദിവസത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. പ്രതികളുടെ സ്വത്ത് ഇടപാടുകളെക്കുറിച്ചും പ്രത്യേകസംഘം അന്വേഷിക്കുന്നുണ്ട്.
ക്ഷേത്ര ട്രസ്റ്റിന്റെ ഭൂമി ഇടപാടുകളിലും ക്രമക്കേടുകൾ നടന്നതായാണ് വിവരം. ട്രസ്റ്റ് വാങ്ങി ഭൂമികളിൽ കേസിൽപെട്ട ഭൂമികളും ഉൾപ്പെടുന്നുണ്ട്. ഇതിൽ അന്വേഷണത്തിന്റെ ഭാഗമായി ട്രസ്റ്റിന് ഭൂമി വിറ്റവരുടെയും മൊഴിയെടുത്തു.
അതിനിടെ, അയോധ്യയിലെ സംഭാവനക്കൊളളയിൽ പ്രതിപക്ഷ നേതാക്കളുടെ മൊഴിയെടുത്ത് തെളിവ് തേടണമെന്ന് വിശ്വഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാക്കളുടെ ആരോപണങ്ങളിൽ തെളിവ് തേടണം.
പ്രിയങ്കഗാന്ധി, അരവിന്ദ് കെജരിവാൾ, രാംഗോപാൽ യാദവ് തുടങ്ങിയ നേതാക്കളുടെ മൊഴിയെടുക്കണമെന്നും വിഎച്ച്പി ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് വിഎച്ച്പി അധ്യക്ഷൻ അലോക് കുമാർ അയോധ്യ ഡിഎസ്പിക്ക് കത്ത് നൽകി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam