അയോധ്യയിൽ വരുമോ സിബിഐ? കൊള്ളയടിച്ചത് പണം എണ്ണിയ ജീവനക്കാർ മാത്രമെന്ന് എസ്ഐടി; ട്രസ്റ്റ് അം​ഗങ്ങൾക്ക് പറ്റിയത് മേൽനോട്ടത്തിലെ വീഴ്ച

Published : Jul 20, 2026, 08:11 AM IST
Ayodhya SIT

Synopsis

അയോധ്യയിൽ കാണിക്കക്കൊള്ള നടത്തിയത് പണമെണ്ണിയ ജീവനക്കാർ മാത്രമെന്ന് എസ്ഐടി. ട്രസ്റ്റ് അം​ഗങ്ങൾക്ക് പറ്റിയത് മേൽനോട്ടത്തിലെ വീഴ്ചയാണെന്നും ആളുകളെ നിയമിക്കുന്നതിലും ട്രസ്റ്റ് അം​ഗങ്ങളിൽ ചിലർ വഴിവെട്ട് ഇടപെട്ടതായും എസ്ഐടി കണ്ടെത്തി. അയോധ്യയിലെ സംഭാവന കൈകാര്യം ചെയ്യേണ്ടത് എങ്ങനെയാണെന്നതും എസ്ഐടിയുടെ റിപ്പോർട്ടിലുണ്ട്.

ന്യൂഡൽഹി: അയോധ്യയിൽ കാണിക്കക്കൊള്ള നടത്തിയത് പണമെണ്ണിയ ജീവനക്കാർ മാത്രമെന്ന് എസ്ഐടി. ട്രസ്റ്റ് അം​ഗങ്ങൾക്ക് പറ്റിയത് മേൽനോട്ടത്തിലെ വീഴ്ചയാണെന്നും ആളുകളെ നിയമിക്കുന്നതിലും ട്രസ്റ്റ് അം​ഗങ്ങളിൽ ചിലർ വഴിവെട്ട് ഇടപെട്ടതായും എസ്ഐടി കണ്ടെത്തി. അയോധ്യയിലെ സംഭാവന കൈകാര്യം ചെയ്യേണ്ടത് എങ്ങനെയാണെന്നതും എസ്ഐടിയുടെ റിപ്പോർട്ടിലുണ്ട്. റിപ്പോർട്ടിൽ കൂടുതൽ സംഭാവന കൈകാര്യം ചെയ്യേണ്ടത് എങ്ങനെയാണെന്ന നിർദേശങ്ങളാണ്.

അതിനിടെ, അയോധ്യ രാമക്ഷേത്രത്തിലെ കാണിക്കക്കൊള്ളയിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആർജെഡി എംപി സുധാകർ സിങ്, നരേന്ദ്ര കുമാർ ഗോസ്വാമി, അഭിഭാഷകരായ അജയ് കുമാർ റായ്, ദിനേശ് കുമാർ യാദവ് എന്നിവരാണ് ഹർജികൾ നൽകിയത്. എസ്ഐടി ഹാജരാക്കിയ ഇടക്കാല അന്വേഷണ റിപ്പോർട്ടും സുപ്രീംകോടതി പരിശോധിക്കും. മുദ്രവച്ച കവറിൽ ഇന്നലെയാണ് റിപ്പോർട്ട് കൈമാറിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിജെപിയുടെ മിഷൻ 360 നടപ്പാവില്ല, ഡിഎംകെയ്ക്ക് പ്രശ്‌നം കോൺഗ്രസിനോട് മാത്രമെന്ന് എൻ കെ പ്രേമചന്ദ്രൻ എംപി
സിജെപി പാർലമെന്റ് മാർച്ച്; തടയാൻ ദില്ലി പൊലീസ്, കനത്ത ജാഗ്രതയിൽ ന​ഗരം, മെട്രോ സ്റ്റേഷനുകൾ വഴി എത്തുന്നവരെ നിരീക്ഷിക്കും